ബൈപാസ് പൂർത്തീകരണത്തിന് സമയം നീട്ടിനൽകില്ല -^മന്ത്രി ജി. സുധാകരൻ

ബൈപാസ് പൂർത്തീകരണത്തിന് സമയം നീട്ടിനൽകില്ല --മന്ത്രി ജി. സുധാകരൻ ആലപ്പുഴ: ആലപ്പുഴ ബൈപാസ് പൂർത്തീകരണത്തിന് ആഗസ്റ്റ് 31 വരെ കരാറുകാരന് സമയം നീട്ടി നൽകിയിട്ടുണ്ടെന്നും ഇനി ഒരുദിവസംപോലും നീട്ടാനാകില്ലെന്നും മന്ത്രി ജി. സുധാകരൻ പറഞ്ഞു. കരാറുകാരൻ സെപ്റ്റംബർ വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അനുവദിക്കാനാവില്ല. പണി കൃത്യമായി പൂർത്തിയാക്കിയില്ലെങ്കിൽ നിർമാണക്കമ്പനിയെ കേരളത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും കരിമ്പട്ടികയിൽപെടുത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ല ഹോമിയോ ആശുപത്രിയിൽ നിർമിച്ച ഒന്നാംനിലയുടെയും അടുക്കള സമുച്ചയത്തി​െൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സർവിസ് റോഡുകൾ ഇരുവശത്തും നിർമിക്കേണ്ടത് ബൈപാസ് നിർമാണത്തി​െൻറ ഭാഗമാണ്. എന്നാൽ, ഇവിടെ ഇരുവശവും സർവിസ് റോഡ് നിർമാണത്തിന് തുക വകയിരുത്തിയിട്ടില്ല. സംസ്ഥാന സർക്കാർ പണം ചെലവഴിച്ചായാലും ഇരുഭാഗത്തും സർവിസ് റോഡ് പൂർത്തിയാക്കും. 2010 ഒക്ടോബറിൽ 50 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ചതി​െൻറ പണി പൂർത്തീകരണമാണ് ഹോമിയോ ആശുപത്രിയിൽ ഇപ്പോൾ നടക്കുന്നത്. ഏഴ് വർഷമാണ് പണി വൈകിയത്. ഏറ്റെടുത്ത പണികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിക്കുകയാണ് വകുപ്പ് ഇപ്പോൾ. പി.ഡബ്ല്യു.ഡിയിൽ നടന്നുവന്നത് 'ജംഗിൾ ലോ' ആണ്. ഇനി അത് അനുവദിക്കില്ല. ആലപ്പുഴ നഗരസഭയിൽ അമ്പലപ്പുഴ മണ്ഡലത്തിൽ 272 കോടിയുടെ പി.ഡബ്ല്യു.ഡി റോഡ് നഗരവികസന പദ്ധതി നടപ്പാക്കുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലാണ് നഗരത്തിലെ റോഡുകൾ പണിയുക. കിലോമീറ്ററിന് ആറുകോടി രൂപ ചെലവഴിക്കുന്നു. ദേശീയപാതക്കുപോലും കിലോമീറ്ററിന് ഒരുകോടി രൂപ ചെലവഴിക്കുമ്പോഴാണിത്. ജില്ല കോടതി പാലം മൂന്ന് നിലകളിലായിരിക്കും പണിയുക. ഇതി​െൻറ രേഖകൾ കഴിഞ്ഞദിവസം മഹാരാഷ്ട്രക്കാരനായ കരാറുകാരന് കൈമാറിയതായും മൂന്നുമാസത്തിനകം നിർമാണ സാമഗ്രികൾ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ അധ്യക്ഷത വഹിച്ചു. പാലിയേറ്റിവ് കെയർ യൂനിറ്റി​െൻറ ഉദ്ഘാടനം നഗരസഭ ചെയർമാൻ തോമസ് ജോസഫും യോഗ പരിശീലന കൈപ്പുസ്തകത്തി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോയും നിർവഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ കെ.ടി. മാത്യു, പൊതുമരാമത്ത് സ്ഥിരംസമിതി ചെയർപേഴ്‌സൻ സുമ, നഗരസഭ കൗൺസിലർ മനോജ് കുമാർ, ഹോമിയോപ്പതി ഡി.എം.ഒ ഡോ. കെ.ആർ. സതീഷ്‌കുമാർ, പി.ഡബ്ല്യു.ഡി എക്‌സിക്യൂട്ടിവ് എൻജിനീയർ വി.വി. അജിത്കുമാർ, ജില്ല പഞ്ചായത്ത് സെക്രട്ടറി ദേവദാസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. എ.കെ. അനിതകുമാരി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു. ശുചിത്വ ദ്വൈവാരാചരണത്തിന് തുടക്കമായി ആലപ്പുഴ: കയർ ബോർഡി​െൻറ ആഭിമുഖ്യത്തിൽ സ്വച്ഛ് ഭാരതി​െൻറ ഭാഗമായി ശുചിത്വ ദ്വൈവാരാചരണത്തിന് തുടക്കമായി. ആലപ്പുഴ ബോട്ട്ജെട്ടി കനാലിലെ വശങ്ങൾ കളകൾ പറിച്ച് വൃത്തിയാക്കുന്ന പ്രാഥമിക ദൗത്യം കലക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. ആലപ്പുഴ നഗരസഭയുമായി സഹകരിച്ചാണ് വാരാചരണം നടത്തുന്നത്. നഗരസഭ ചെയർമാൻ തോമസ് ജോസഫ്, കയർ ബോർഡ് ഡയറക്ടർ ഡോ. അനിതാദാസ് രവീന്ദ്രനാഥ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.