സബ്​മിഷൻ -ലോക്കൽ പേജിലേക്ക്​ -എറണാകുളം

തിരുവനന്തപുരം: കളമശ്ശേരി ബിനാനി സിങ്കി​െൻറ പ്ലാൻറുകളിലെ രാസവസ്തുക്കൾ നീക്കാത്തതിനെതിരെ മലിനീകരണ നിയന്ത്രണ ബോർഡ് നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. അപകടം ഒഴിവാക്കാനാവശ്യമായ കാര്യങ്ങൾക്ക് കലക്ടർക്കും മലിനീകരണനിയന്ത്രണ ബോർഡിനും നിർദേശം നൽകി. 120 ദിവസത്തിനകം ശമ്പള കുടിശ്ശിക നൽകാൻ ധാരണ ഉണ്ടാക്കിയിരുന്നു. കമ്പനിയെ ബാങ്ക് ജപ്തി ചെയ്തു. രാസവസ്തുക്കൾ വിവിധ പ്ലാൻറുകളിൽ കെട്ടിക്കിടക്കുന്നുണ്ട്. സിങ്ക് സൂക്ഷിച്ച കെട്ടിടത്തി​െൻറ മേൽക്കൂരക്ക് ചോർച്ചയുണ്ട്. രാസവസ്തുക്കൾ പുഴ മലിനീകരിക്കും. എന്നാൽ, കമ്പനി നടപടി എടുക്കുന്നില്ലെന്നും വി.കെ. ഇബ്രാഹിംകുഞ്ഞി​െൻറ സബ്മിഷന് മന്ത്രി മറുപടി നൽകി. തിരുവനന്തപുരം: പെരുമ്പാവൂർ പുല്ലുവഴിയിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസുകൾക്ക് സ്റ്റോപ് അനുവദിക്കുമെന്നും സൂപ്പർ ക്ലാസ് ബസുകൾക്ക് സ്റ്റോപ് നൽകാനാവില്ലെന്നും എൽദോസ് കുന്നപ്പള്ളിയുടെ സബ്മിഷന് മറുപടിയായി മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.