കായംകുളം: അടിയന്തര സാഹചര്യങ്ങളെ നേരിടാൻ കായംകുളം ഗവ. ആശുപത്രിയിൽ സൗകര്യങ്ങളില്ലാത്തത് പ്രശ്നമാകുന്നു. ദുരന്തങ്ങൾക്കു മുന്നിൽ പകച്ചുനിൽക്കുന്ന ഗവ. ആശുപത്രിയിലെ അത്യാഹിത സംവിധാനങ്ങൾ മരണനിരക്ക് വർധിപ്പിക്കാനും കാരണമാകുന്നു. തിങ്കളാഴ്ച പുലർച്ചെ ദേശീയപാതയിൽ ഒ.എൻ.കെ ജങ്ഷനിലുണ്ടായ അപകടത്തിെൻറ തീവ്രത കൂട്ടിയത് ഗവ. ആശുപത്രിയിലെ പോരായ്മകളാണെന്ന് ചൂണ്ടിക്കാണിക്കുന്നു. കെ.എസ്.ആർ.ടി.സി മിന്നൽബസും ലോറിയും കൂട്ടിയിടിച്ച് 15ഒാളം പേർക്കാണ് പരിക്കേറ്റത്. ആറോളം പേർക്ക് സാരമായി പരിക്കേറ്റു. ഇവർക്ക് പ്രാഥമികശുശ്രൂഷ നൽകാൻ ഒരു ഡോക്ടർ മാത്രമാണ് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നത്. ഇതിനു പിന്നാലെ പരിക്കേറ്റ മറ്റുള്ളവരും എത്തിയതോടെ പകച്ചുനിൽക്കാനെ ഡോക്ടർക്ക് കഴിഞ്ഞുള്ളു. ഇതോടെ ആലപ്പുഴ മെഡിക്കൽ കോളജിന് റഫർ ചെയ്യുന്ന പണി മാത്രമാണ് ഇവിടെ നടന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ ലോറി ഡ്രൈവർ ചവറ കുമ്പളത്ത് സനൽകുമാർ ആലപ്പുഴ മെഡിക്കൽ കോളജിലാണ് മരിച്ചത്. ഇദ്ദേഹത്തിനും കൃത്യമായ ചികിൽസ കായംകുളത്തുനിന്ന് ലഭ്യമായില്ല. നാട്ടുകാരും എമർജൻസി െറസ്ക്യു ടീം, അഗ്നിരക്ഷ സംഘം, പൊലീസ് എന്നിവർ നടത്തിയ രക്ഷാപ്രവർത്തനമാണ് അപകടത്തിെൻറ തീവ്രത കുറച്ചത്. എന്നാൽ, രക്ഷാപ്രവർത്തന സംവിധാനങ്ങൾക്ക് സഹായകമായ ശുശ്രൂഷ ഒരുക്കുന്നതിൽ ആശുപത്രിക്ക് പാളിച്ച സംഭവിക്കുന്നത് തുടർക്കഥയാകുകയാണ്. ദേശീയപാത, കെ.പി റോഡ്, കായംകുളം-മാവേലിക്കര റോഡ് എന്നിവിടങ്ങളിൽ അപകടങ്ങൾ പതിവ് സംഭവങ്ങളാണ്. കെ.പി റോഡിൽ ആദിക്കാട്ടുകുളങ്ങര മുതലുള്ള അപകട കേസുകൾ ഇവിടെയാണ് എത്തിക്കുന്നത്. ദേശീയപാതയിൽ ഒാച്ചിറ മുതൽ രാമപുരം വരെയും മാവേലിക്കര റോഡിൽ ചെട്ടികുളങ്ങര വരെയുള്ള അപകടങ്ങളിൽപ്പെടുന്നവരെയും എത്തിക്കുന്നു. ഇൗ സാഹചര്യത്തിലാണ് ട്രോമാകെയർ സംവിധാനമടക്കം ഒരുക്കണമെന്നും അത്യാഹിതത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നുമുള്ള ആവശ്യം ഉയർന്നത്. ഇതെല്ലാം വാഗ്ദാനങ്ങളിൽ മാത്രമായി ഒതുങ്ങുകയാണ്. അനുമോദന സമ്മേളനം കായംകുളം: കോണ്‍ഗ്രസ് നേതാവ് കെ. കമാലുദ്ദീന്‍കുഞ്ഞ് അനുസ്മരണവും പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ്ദാനവും അനുമോദന സമ്മേളനവും ഡി.സി.സി പ്രസിഡൻറ് എം. ലിജു ഉദ്ഘാടനം ചെയ്തു. ചേരാവള്ളിയില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ ബൂത്ത് പ്രസിഡൻറ് മിനി അച്ചന്‍കുഞ്ഞ് അധ്യക്ഷത വഹിച്ചു. അവാര്‍ഡ്ദാനം കെ.പി.സി.സി സെക്രട്ടറി എ. ത്രിവിക്രമൻ ......... തമ്പിയും പഠനോപകരണ വിതരണം ഡി.സി.സി. സെക്രട്ടറി കെ. പുഷ്പദാസും നിര്‍വഹിച്ചു. എ.എം. കബീര്‍, പി.എസ്. പ്രസന്നകുമാര്‍, കെ.സി. കൃഷ്ണകുമാര്‍, ഷീബ ദാസ്, ഫമൽ കമാല്‍, എസ്. ജുനൈസ് എന്നിവര്‍ സംസാരിച്ചു. വിജയം ജനവിരുദ്ധനയങ്ങൾക്കുള്ള ലൈസൻസല്ല കായംകുളം: ചെങ്ങന്നൂരിലെ വിജയം ഇടതു സർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾക്കുള്ള ലൈസൻസല്ലെന്ന് സി.എം.പി ജില്ല കമ്മിറ്റി. സർക്കാറിനെതിരെയുള്ള ജനവികാരം വോട്ടാക്കി മാറ്റാൻ യു.ഡി.എഫിന് കഴിഞ്ഞില്ലെന്നും യോഗം കുറ്റപ്പെടുത്തി. പുഷ്പി ജോസഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. നിസാർ, പി.വി. സുന്ദരൻ, കെ.ടി. ഇതിഹാസ്, ഷഹിൻ കൊച്ചുവാവ, സുരേഷ് കാവിനേത്ത്, ജമീല, ആലീസ് ചാക്കോ, പ്രസന്നകുമാരി, രാജേഷ്, അനീഷ് അനീഷ് ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.