പി.എൻ. പണിക്കർ ഫൗണ്ടേഷൻ അനുസ്മരണവും പുരസ്​കാര സമർപ്പണവും 23ന്

ആലപ്പുഴ: രാവിലെ പത്തിന് പട്ടണക്കാട് എസ്.യു.സി ഗവ. വി.എച്ച്.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളന ഉദ്ഘാടനവും പുരസ്കാര സമർപ്പണവും മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. ഫൗണ്ടേഷൻ ജില്ല പ്രസിഡൻറ് ചുനക്കര ജനാർദനൻ നായർ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നാല് പേർക്കാണ് ഇത്തവണ പുരസ്കാരം നൽകുന്നത്. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ (സേവനരത്ന പുരസ്കാരം), എ.എം. ആരിഫ് എം.എൽ.എ (മാനവസേവ പുരസ്കാരം), രാജീവ് ആലുങ്കൽ (യുവ പ്രതിഭ പുരസ്കാരം), രവി പാലത്തുങ്കൽ (സാമൂഹികസേവ പുരസ്കാരം) എന്നിവർക്കാണ് പുരസ്കാരം. മനുഷ്യാവകാശ കമീഷൻ ആക്ടിങ് ചെയർമാൻ പി. മോഹനദാസ് അവാർഡ് ജേതാക്കൾക്ക് പ്രശസ്തിപത്രം സമർപ്പിക്കും. പട്ടണക്കാട് എച്ച്.എസ്.എസ് എസ്.എം.സി പ്രസിഡൻറ് എ.എസ്. രാജേഷ് അവാർഡിന് അർഹരായവരെ പരിചയപ്പെടുത്തും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മണി പ്രഭാകരൻ അനുമോദിക്കും. ഫൗണ്ടേഷ​െൻറ ആഭിമുഖ്യത്തിൽ 19 മുതൽ നടക്കുന്ന വായന മാസാചരണത്തി​െൻറ ജില്ലതല ഉദ്ഘാടനം പി.എൻ. പണിക്കർ സ്മാരക എൽ.പി സ്കൂളിൽ നടക്കും. വാർത്തസമ്മേളനത്തിൽ ഫെഡറേഷൻ പ്രസിഡൻറ് ചുനക്കര ജനാർദനൻ നായർ, ജോയൻറ് സെക്രട്ടറി എൻ.എസ്. ഗോപാലകൃഷ്ണൻ, ജില്ല കോഓഡിനേറ്റർ പ്രതാപൻ നാട്ടുവെളിച്ചം, വയലാർ ഗോപാലകൃഷ്ണൻ, കെ.സി. രമേശൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.