ആലപ്പുഴ: കുട്ടനാട്ടിൽ ജലനിരപ്പ് താഴുന്നതുവരെ നിലവിലെ ദുരിതാശ്വാസ ക്യാമ്പുകൾ തുടരാൻ മന്ത്രി ജി. സുധാകരൻ കലക്ടർക്ക് നിർദേശം നൽകി. ശനിയാഴ്ച കലക്ടറേറ്റിൽ നടന്ന യോഗത്തിൽ കുട്ടനാട് തഹസിൽദാർ ക്യാമ്പുകൾ ഒന്നും ആരംഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട് ചെയ്തു. എന്നാൽ, 80,000ന് മുകളിൽ ആളുകൾക്ക് വിവിധ കേന്ദ്രങ്ങളിൽ ഭക്ഷണം നൽകിയെന്നും വ്യക്തമാക്കപ്പെട്ടു. റിപ്പോർട്ടിൽ അപാകതകൾ എന്തെങ്കിലുമുണ്ടെങ്കിൽ പരിശോധിക്കണമെന്നും കലക്ടറോട് മന്ത്രി നിർദേശിച്ചു. ക്യാമ്പുകൾ ആവശ്യമുള്ളിടത്ത് കൃത്യമായി നല്ല ഭക്ഷണം നൽകാനും യോഗത്തിൽ തീരുമാനിച്ചു. ക്യാമ്പുകൾ നിർത്താൻ കുട്ടനാട് തഹസിൽദാർ നിർദേശിച്ചതായി വിവരമറിഞ്ഞ മന്ത്രി, കുട്ടനാട്ടിലെ ഒരു ക്യാമ്പും നിർത്തേണ്ടതില്ലെന്നും ജനങ്ങൾക്ക് ആവശ്യമായ സംവിധാനങ്ങൾ തുടരാനും കലക്ടർക്ക് നിർദേശം നൽകി. തഹസിൽദാറുടെ ഇത്തരം രീതികളെക്കുറിച്ച് അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാനും കലക്ടറോട് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.