കൊച്ചി: അകാരണമായി വില വർധിപ്പിച്ചുള്ള വൻകിട സിമൻറ് കമ്പനികളുടെ കൊള്ള തുടരുേമ്പാഴും ഇടപെടാൻ മടിച്ച് സർക്കാർ. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കേരളത്തിൽ കൂടുതൽ വിൽപനയുള്ള പ്രധാന ബ്രാൻഡുകളുടെ വില 60 രൂപ വരെയാണ് കൂടിയത്. 380 രൂപക്ക് വിപണിയിൽ ലഭിച്ചിരുന്ന സിമൻറിന് ഇപ്പോൾ 420 രൂപ വരെ നൽകണം. കാലവർഷത്തെ തുടർന്ന് നിർമാണ മേഖലയിൽ മരവിപ്പ് പ്രകടമായിരിക്കുേമ്പാഴാണ് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ഇൗ വില വർധന. ഇപ്പോഴത്തേത് കഴിഞ്ഞ 4 വർഷത്തിനിടയിലെ റെേക്കാഡ് വിലയാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. വില വർധിപ്പിച്ചതിന് പുറമെ കമ്പനികൾ കൃത്രിമക്ഷാമം സൃഷ്ടിക്കുന്നതായും പരാതിയുണ്ട്. ലൈഫ്, പി.എം.എ.വൈ തുടങ്ങി വിവിധ കേന്ദ്ര സംസ്ഥാന സർക്കാർ പദ്ധതികളിൽ ഉൾപ്പെട്ട് വീട് നിർമാണം വ്യാപകമായി നടക്കുന്ന വേളയിലെ വില വർധന സാധാരണക്കാരെയാണ് കൂടുതലായി ബാധിക്കുന്നത്. കരാറുകാരും കടുത്ത പ്രതിസന്ധിയിലാണ്. ഇൗ സാഹചര്യത്തിലും സർക്കാറിെൻറ ഭാഗത്തുനിന്ന് ഒരു ഇടപെടലും ഉണ്ടാകാത്തത് ഫലത്തിൽ കുത്തക കമ്പനികൾക്ക് പ്രോത്സാഹനമാകുകയാണ്. തമിഴ്നാട്ടിലെ രണ്ടു പ്രമുഖ കമ്പനികളാണ് ഇപ്പോഴത്തെ തീവെട്ടിക്കൊള്ളക്ക് ചുക്കാൻ പിടിക്കുന്നതെന്നാണ് വിവരം. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വില കൊടുത്ത് സിമൻറ് വാങ്ങുന്ന സംസ്ഥാനമാണിന്ന് കേരളം. സർക്കാർ മനസ്സു വെച്ചാൽ ഇതിന് പരിഹാരമുണ്ടാക്കാനാകുമെന്നാണ് കരാറുകാരുടെ സംഘടനകൾ പറയുന്നത്. മലബാർ സിമൻറ്സിെൻറ ഉൽപാദനം കൂട്ടുകയാണ് ഇതിലൊന്ന്. എന്നാൽ, ഇപ്പോഴും സംസ്ഥാനത്തിെൻറ ആവശ്യത്തിൽ 8 ശതമാനം മാത്രം നിറവേറ്റാനേ കമ്പനിക്ക് കഴിയുന്നുള്ളു. 350 രൂപക്കാണ് ഇപ്പോൾ മലബാർ സിമൻറ് വിപണിയിൽ ലഭിക്കുന്നത്. വാർഷിക നിരക്ക് വ്യവസ്ഥയിൽ (ആനുവൽ റേറ്റ് കോൺട്രാക്റ്റ്) കമ്പനികളിൽനിന്ന് വില പേശി സർക്കാർ സിമൻറ് വാങ്ങുകയെന്നതാണ് മറ്റൊരു പ്രധാന നിർദേശം. തമിഴ്നാട് സർക്കാർ ഇങ്ങനെ വാങ്ങിയാണ് അവിടെ 'അമ്മ' സിമൻറ് വിൽക്കുന്നത്. 140 രൂപക്കാണ് കമ്പനികൾ സർക്കാറിന് ഇവിടെ സിമൻറ് നൽകുന്നത്. സംസ്ഥാന സർക്കാർ മനസ്സുവെച്ചാൽ പരമാവധി 230 വരെ കൊടുത്ത് ഇങ്ങനെ സിമൻറ് വാങ്ങാൻ കഴിയും. ഇൗ നിർദേശം കരാറുകാർ വർഷങ്ങളായി സർക്കാറിന് മുന്നിൽ ഉന്നയിക്കുന്നതാണെന്ന് കേരള ഗവൺെൻറ് കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് വർഗീസ് കണ്ണമ്പള്ളി പറഞ്ഞു. ആർ. അശോകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.