പുതുവൈപ്പ്​ ​​െഎ.ഒ.സി ടെർമിനൽ: സമരം ശക്തമാക്കാൻ സമരസമിതി

കൊച്ചി: ഐ.ഒ.സിയുടെ നിര്‍ദിഷ്ട എൽ.പി.ജി സംഭരണകേന്ദ്രം പുതുവൈപ്പില്‍ സ്ഥാപിക്കരുതെന്നാവശ്യപ്പെട്ട് എൽ.പി.ജി ടെര്‍മിനല്‍ വിരുദ്ധ ജനകീയ സമരസമിതി സമരം ശക്തമാക്കുന്നു. സമരത്തിനുനേരെ നടന്ന െപാലീസ് അതിക്രമത്തി​െൻറ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഞായറാഴ്ച പുതുവൈപ്പ് സമരപ്പന്തലില്‍ പ്രതിഷേധ സംഗമം നടത്തും. തിങ്കളാഴ്ച സെക്രട്ടേറിയറ്റിനുമുന്നില്‍ പുതുവൈപ്പിലെ അമ്മമാരുടെ പ്രതിഷേധ ധര്‍ണയും ഉണ്ടാകുമെന്ന് സമരസമിതി ചെയര്‍മാന്‍ എം.ബി. ജയഘോഷ് വാർത്തസമ്മേളനത്തില്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 10മുതൽ വൈകീട്ട് മൂന്നുവരെ പുതുൈവപ്പ് സമരപ്പന്തലിൽ പ്രതിഷേധസംഗമം നടക്കും. പുതുവൈപ്പ് സ​െൻറ് സെബാസ്റ്റ്യൻസ് പള്ളി വികാരി സിജോ ജോർജ് കുരിശുംമൂട്ടിൽ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ-സാമുദായിക നേതാക്കൾ സംഗമത്തിൽ പെങ്കടുക്കുമെന്ന് സമരസമിതി അറിയിച്ചു. 18ന് രാവിെല 11 മുതൽ വൈകീട്ട് മൂന്നുവരെ സെക്രേട്ടറിയറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ആർച് ബിഷപ് േഡാ. സൂസപാക്യം ധർണയെ അഭിസംബോധന ചെയ്യും. പുതുവൈപ്പിലെ നിര്‍ദിഷ്ട എൽ.പി.ജി പ്ലാൻറിനെതിരെ 2009ലാണ് സമരസമിതി പ്രതിഷേധം ആരംഭിച്ചത്. 2017 ഫെബ്രുവരി മുതല്‍ അനിശ്ചിതകാല ഉപരോധസമരം തുടങ്ങി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 14,16,18 തീയതികളിലാണ് സമരക്കാര്‍ക്കെതിരെ െപാലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്. സമരം ശക്തിപ്പെടുന്നതി​െൻറ ഭാഗമായി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുമെന്നും സമരസമിതി നേതാക്കള്‍ അറിയിച്ചു. കെ.എസ്. മുരളി, സി.ജി. ബിജു, ബിജു കണ്ണങ്ങാട്ട്, സി.ആർ. നിലകണ്ഠൻ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.