ഭൂമിവിവാദം: കർദിനാളിെൻറ കോലം കത്തിച്ച കേസിൽ നാലുപേർ കൂടി അറസ്​റ്റിൽ

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ഭൂമിവിവാദത്തിൽ അതിരൂപത ആസ്ഥാനത്തിന് മുന്നിൽ കർദിനാളി​െൻറ കോലം കത്തിച്ച കേസിൽ നാലു പേർ കൂടി അറസ്റ്റിൽ. എറണാകുളം ശ്രീമൂലനഗരം ചൊവ്വര തച്ചപ്പള്ളി വീട്ടിൽ ജോയി(46), ചൊവ്വര ആത്തപ്പിള്ളി വീട്ടിൽ പാപ്പച്ചൻ(56), ചാലക്കുടി മേലൂർ അടിച്ചില്ലി കുന്നപ്പിള്ളി വെമ്പിളിയത്ത് വീട്ടിൽ അന്ന ഷിബി(45), ചാലക്കുടി മേലൂർ ശാന്തിപുരം നെറ്റിക്കാടൻ വീട്ടിൽ ജെക്സ് ജയിംസ്(33) എന്നിവരെയാണ് എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ കാത്തലിക് ഫോറം ഭാരവാഹികളുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. സീറോ മലബാർ സഭ വിശ്വാസികൾക്കിടയിൽ പ്രകോപനമുണ്ടാക്കി ലഹളയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംഘം എറണാകുളം അതിരൂപത ആസ്ഥാനത്തിനു മുന്നിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ കോലം കത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈ മാസം അഞ്ചിനായിരുന്നു സംഭവം. എറണാകുളം അസിസ്റ്റൻറ് കമീഷണർ കെ ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ സി.ഐ അന്തലാലി​െൻറ നേതൃത്വത്തിൽ എസ്.ഐ മാരായ ജോസഫ് സാജൻ, സുനുമോൻ,സീനിയർ സി.പി.ഒ ജോസഫ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിെല വിവാദ ഭൂമിയിൽ വിൽപനയുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി സ്ഥാനത്തുനിന്ന് മാറി നിൽക്കണമെന്നാവശ്യപ്പെട്ട് അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികൾ ആർച് ഡയോഷ്യൻ മൂവ്മ​െൻറ് ഫോർ ട്രാൻസ്പരൻസി(എ.എം.ടി)യുടെ നേതൃത്വത്തിൽ കഴിഞ്ഞ ഏതാനും മാസങ്ങളായി സമരത്തിലാണ്. പൊലീസി​െൻറ ഇരട്ട നീതി അവസാനിപ്പിക്കുക, എറണാകുളം-അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമി വിൽപനയുടെ അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എ.എം.ടിയുടെ നേതൃത്വത്തിൽ ഹൈകോടതി ജങ്ഷനിൽ ശനിയാഴ്ച പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. അതിരൂപതയുടെ കീഴിലെ പള്ളികളിലെ ഒരു പൊതുപരിപാടിയിലും കർദിനാളിനെ പങ്കെടുപ്പിക്കില്ലെന്ന നിലപാടിലാണ് എ.എം.ടി പ്രവർത്തകർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.