ആലപ്പുഴ റമദാൻ സപ്ലിമെൻറ്​

ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ ആശുപത്രിയിൽ വർഷകാല ചികിത്സാചരണം ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ ആശുപത്രിയിൽ വർഷകാല ചികിത്സാചരണം തുടങ്ങി. സൗജന്യ പ്രതിരോധ മരുന്ന് വിതരണം, ആരോഗ്യ ബോധവത്കരണ ക്ലാസ്, ഔഷധ വൃക്ഷത്തൈ വിതരണം എന്നിവയും ഉണ്ടായിരുന്നു. എഴുപുന്ന പഞ്ചായത്ത് പ്രസിഡൻറ് എസ്.ടി. ശ്യാമളകുമാരിയാണ് വാരാചരണം ഉദ്ഘാടനം ചെയ്‌തത്. ശാന്തിഗിരി ആശ്രമം കാര്യദർശി അഭേദജ്ഞാന തപസ്വിനി അധ്യക്ഷത വഹിച്ചു. ഡോ. ദിവ്യ വർഷകാല രോഗപ്രതിരോധ ബോധവത്കരണ ക്ലാസ് നയിച്ചു. കുത്തിയതോട് സി.ഐ എം. സുധിലാൽ സൗജന്യ ഔഷധ വിതരണോദ്ഘാടനം നിർവഹിച്ചു. എൻ.കെ. രാജീവൻ, പി.ജി. രവീന്ദ്രൻ, പി.ജി. രമണൻ, വി. ജോയ്, സി.കെ. സുധാകരൻ, എൻ.കെ. അരവിന്ദൻ, ടി.പി. അനൂപ് എന്നിവർ സംസാരിച്ചു. പഞ്ചകർമ കോഴ്സി​െൻറ ഉദ്ഘാടനവും നടത്തി. പകർച്ചപ്പനി പ്രതിരോധ മരുന്ന് വിതരണം ഒരാഴ്ച നീളുമെന്നും കർക്കടക ചികിത്സക്കുള്ള ബുക്കിങ് തുടങ്ങിയെന്നും ആശ്രമം എ.ജി എം.വി. ജോയ് അറിയിച്ചു. ചിത്രവിവരണം എ.പി 109 -ശാന്തിഗിരി ആയുർവേദ ആൻഡ് സിദ്ധ ആശുപത്രിയിൽ വർഷകാല ചികിത്സാചരണം എഴുപുന്ന പഞ്ചായത്ത് പ്രസിഡൻറ് എസ്.ടി. ശ്യാമളകുമാരി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.