ആർ.എഫ് മാരിനേറ്റഡ് ചിക്കൻ: മസാലക്കൂട്ടിൽ കോഴിയിറച്ചി ഇനി ആലപ്പുഴയിലും വിവിധ രുചിക്കൂട്ടുകളിൽ തയാറാക്കിയ കോഴിയിറച്ചി വിഭവങ്ങൾ ഇനി ആലപ്പുഴക്കാരുടെ തീൻമേശയിലേക്കും. ഹോട്ടലുകളിൽനിന്ന് വലിയ വിലകൊടുത്ത് വാങ്ങുന്ന വിവിധ രുചിക്കൂട്ടുകളിലുള്ള ചിക്കൻ വിഭവങ്ങൾ കുറഞ്ഞവിലയ്ക്ക് ഇനി അടുക്കളയിലെത്തും. പാചകം ചെയ്ത് കഴിച്ചാൽ മാത്രം മതി. ഗ്രിൽഡ് ഫുൾ ചിക്കൻ, അൽഫാം ഫുൾ ചിക്കൻ, നോർമൽ ചിക്കൻ കറി, ഡ്രംസ്റ്റിക്, ചിക്കൻ 65, ചില്ലി ഫ്രൈ, തന്തൂരി ചിക്കൻ, ചിക്കൻ കബാബ്, ചിക്കൻ ടിക്ക, ചിക്കൻ ബാർബിക്യൂ, ചിക്കൻ ലോലിപോപ്, നാടൻകോഴി പെരട്ടിയത് തുടങ്ങി മലബാർ മുതൽ കോണ്ടിനെൻറൽ വരെയുള്ള എല്ലാ മസാലകളിലും കോഴിയിറച്ചി ഇവിടെ ലഭ്യമാണ്. ആർ.എഫ് മാരിനേറ്റഡ് ചിക്കനുവേണ്ടിയുള്ള കോഴികളെ ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിലെ ഫാമുകളിലാണ് വളർത്തുന്നത്. നൂറുശതമാനം ഹലാൽ രീതിയിലാണ് ഇറച്ചി തയാറാക്കുന്നത്. പെെട്ടന്നുള്ള ഉപയോഗത്തിന് ആവശ്യക്കാർ ഏറെയുള്ളതിനാൽ ഹോട്ടലുകളിലും ഹൗസ്ബോട്ടുകളിലും റിസോർട്ടുകളിലും ആർ.എഫ് മാരിയേറ്റഡ് ചിക്കൻ പ്രിയങ്കരമായിക്കഴിഞ്ഞു. ഈ രംഗത്ത് കാൽനൂറ്റാണ്ടിലേറെ അനുഭവ പരിചയമുള്ള ആലപ്പുഴ സക്കരിയബസാർ സ്വദേശിയായ ഷിഹാബ് റഷീദാണ് സംരംഭത്തിന് നേതൃത്വം നൽകുന്നത്. ഹോം ഡെലിവറി സൗകര്യമുണ്ട്. ഫോൺ: 8104747474, 9847044786. ആർ.എഫ് മാരിനേറ്റഡ് ചിക്കൻ, തലവടി, ആലപ്പുഴ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.