ആലപ്പുഴയുടെ ആരോഗ്യം കാക്കാൻ പി.എം.സി പഴവീട് മെഡിക്കൽ കെയർ ഹോസ്പിറ്റൽ ആൻഡ് സ്പെഷാലിറ്റി ലാബ് എന്ന പി.എം.സി ആലപ്പുഴയുടെ ആരോഗ്യമേഖലയിൽ ശ്രദ്ധേയ സാന്നിധ്യമാവുന്നു. 2016ൽ ആലപ്പുഴ പഴവീട് കേന്ദ്രമായി പ്രവർത്തനം ആരംഭിച്ച പി.എം.സിക്ക് ആലപ്പുഴയിലും കൊല്ലത്തുമായി നിരവധി ആശുപത്രി ശൃംഖലകളാണുള്ളത്. ആലപ്പുഴയിൽ പഴവീട് കൂടാതെ, പുന്നപ്ര, തലവടി, പുലയൻവഴി എന്നിവിടങ്ങളിൽ പി.എം.സിക്ക് ബ്രാഞ്ചുകളുണ്ട്. അമ്പലപ്പുഴ പുറക്കാട് ആനന്ദേശ്വരത്ത് പുതിയ ബ്രാഞ്ചിന് വെള്ളിയാഴ്ച തുടക്കമാവും. കൊല്ലത്ത് കൊട്ടാരക്കരയിലും നീണ്ടകരയിലും സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളാണുള്ളത്. കാർഡിയോളജി, ന്യൂറോ, ത്വക്, ഫിസിഷ്യൻ, അസ്ഥിരോഗം, ഇ.എൻ.ടി, ശിശുരോഗം, ജനറൽ മെഡിസിൻ വിഭാഗങ്ങളിലായി വിദഗ്ധ ഡോക്ടർമാരുടെ സേവനം പി.എം.സിയുടെ പ്രത്യേകതയാണ്. റീഹാബിലിറ്റേഷൻ സൈക്കോളജിസ്റ്റിെൻറയും ഫിസിയോതെറപ്പിസ്റ്റിെൻറയും സേവനവും ലഭ്യമാണ്. എല്ലാവിധ ലാബ് പരിശോധനകളും അൾട്രാസൗണ്ട് സ്കാനിങ്, എക്സ്റേ, എക്കോ, ഐ.സി.യു, കിടത്തിച്ചികിത്സ, പാലിയേറ്റിവ്, ആംബുലൻസ് സർവിസ് തുടങ്ങിയ സേവനങ്ങളും കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നു. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് പി.എം.സി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ടെക്നോളജിയും പ്രവർത്തിക്കുന്നു. പ്രവാസലോകത്ത് നിരവധി സംരംഭങ്ങൾ വിജയിപ്പിച്ചിട്ടുള്ള വി.എൻ. പ്രസന്നരാജാണ് പി.എം.സി ഗ്രൂപ് ചെയർമാൻ. വിദ്യാഭ്യാസ മേഖലക്ക് പ്രത്യേക പ്രാധാന്യം നൽകുന്ന വി.എൻ. പ്രസന്നരാജിന് ഗൾഫിലെ വിവിധ രാജ്യങ്ങളിലായി ഒമ്പത് സ്കൂളുണ്ട്. അദ്ദേഹത്തിെൻറ ഭാര്യ കെ. ശശികല ഡയറക്ടറും എം.എ. സനിൽകുമാർ മാനേജിങ് ഡയറക്ടറുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.