suppli മൈലാഞ്ചി മൊഞ്ച്​

മനുഷ്യമനസ്സുകളിൽ വിദ്വേഷത്തി​െൻറ വിത്തുകൾ പാകുന്ന മതമാത്സ്യര്യങ്ങളെ പടിക്ക് പുറത്തുനിർത്തി പകരം നന്മയിലൂന്നിയുള്ള ഹൃദയ ഐക്യം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളെ ഒരിക്കലും ചെറുതായി കാണാനാവില്ല. വിദ്യാഭ്യാസ രംഗത്ത് ഉയർന്ന നിലവാരം പുലർത്തുന്ന സംസ്ഥാനത്തുപോലും സങ്കുചിത മത, ജാതി ബോധങ്ങൾ മനസ്സിൽ സൂക്ഷിക്കുന്ന മനുഷ്യർ ഉണ്ടെന്നത് തീരാകളങ്കമാണെന്ന് പറയാതെ വയ്യ. മതങ്ങളുടെ സാരാംശങ്ങളെ സ്വാംശീകരിക്കുന്നതോടൊപ്പം അവയുടെ സാർവജനീനതയെ മനസ്സിലാക്കി പ്രവർത്തിക്കാൻ എല്ലാ വിശ്വാസികളും തയാറാകേണ്ടതുണ്ട്. ബഹുസ്വര സമൂഹത്തിൽ വിവിധ മതങ്ങളുടെ വിശ്വാസപ്രമാണങ്ങളെ പരസ്പരം ബഹുമാനിക്കുകയും എല്ലാ ആഘോഷങ്ങളിലും പങ്കാളികളാവുകയും ചെയ്യുമ്പോൾ അനുഭവേദ്യമാകുന്ന സമാനതകളില്ലാത്ത സന്തോഷത്തിന് അതിരുകളുമുണ്ടാകില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.