ആലപ്പുഴ: ജലയാനങ്ങള്‍, മുന്‍കാല കാര്‍ഷിക ഉപകരണങ്ങള്‍, കയര്‍ തറികളും കൈത്തറികളും, പഴയകാല മത്സ്യബന്ധന ഉപകരണങ്ങള്‍, കക്കാ ചൂളകള്‍ തുടങ്ങിയ പൈതൃക വസ്തുക്കളുടെ മ്യൂസിയം ആലപ്പുഴയില്‍ സ്ഥാപിക്കാൻ നടപടി ആരംഭിക്കുമെന്ന് മന്ത്രി േഡാ. ടി.എം. തോമസ് ഐസക്. നഗരത്തിലെ പുരാതന കെട്ടിടങ്ങളായിരിക്കും ഇതിന് വേദിയാകുക. കേരള സാമൂഹിക പഠനവേദി പുന്നമടയില്‍ സംഘടിപ്പിച്ച ചരിത്രം, പൈതൃകം, പരിസ്ഥിതി വികസനം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുന്നമട കായലില്‍നിന്ന് കനാലുകള്‍ വഴി കടലോരം വരെ പരിസ്ഥിതി സൗഹാര്‍ദ ടൂറിസം പാക്കേജിനുള്ള സാധ്യത പ്രാവര്‍ത്തികമാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സാമൂഹിക പഠനവേദി നിവേദനം നല്‍കി. പ്രസിഡൻറ് ജോര്‍ജ് ജോസഫ് അധ്യക്ഷത വഹിച്ചു. മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് മുഖ്യപ്രഭാഷണം നടത്തി. പി.എസ്. മാത്യു മാതൃക അയല്‍ക്കൂട്ടങ്ങളെ ആദരിച്ച് സമ്മാനദാനം നിർവഹിച്ചു. ആലപ്പുഴ നഗരസഭ ചെയര്‍മാന്‍ തോമസ് ജോസഫ് വെബ്‌സൈറ്റില്‍ ആലപ്പുഴയുടെ ചരിത്രപ്രകാശനം നടത്തി. ഇ. ഷാബ്ദീന്‍, ജോണ്‍ കോശി, എന്‍.സി. സെബാസ്റ്റ്യന്‍, ബിനു അലോഷ്യസ്, ആര്‍. ഹരീഷ്, എ. അനീഷ്, പി.എസ്. അലക്‌സ്, കെ.ജെ. സെബാസ്റ്റ്യന്‍, ബേബി തോമസ്, സി.ജി. സുമംഗലദാസ്, എ.പി. ഇഗ്നേഷ്യസ്, കെ.എ. സാബു, രാജേന്ദ്രന്‍, പി.എസ്. സജീവ്, ആര്‍. ബാലകൃഷ്ണന്‍, എം.എസ്.സി ബോസ്, എം.ടി. സാബു എന്നിവര്‍ സംസാരിച്ചു. ട്രെയിനുകളുടെ മൺസൂൺകാല സമയമാറ്റം ഇന്നു മുതൽ അമ്പലപ്പുഴ: ട്രെയിനുകളുടെ മൺസൂൺകാല സമയമാറ്റം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ. കൊങ്കൺ പാതയിലൂടെ കടന്നുപോകുന്ന ട്രെയിനുകൾ വേഗംകുറച്ച് യാത്ര ചെയ്യുന്നതിനാൽ ഈ ട്രെയിനുകൾക്ക് മാത്രമേ സമയത്തിൽ വ്യത്യാസമുള്ളൂ. സമയ മാറ്റമുണ്ടാകുമെന്ന് റെയിൽവേ പ്രഖ്യാപിച്ചിട്ടുള്ള ട്രെയിനുകളുടെ പുതുക്കിയ സമയം: നമ്പർ, പേര്, ദിവസം, ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന സമയം, പുറപ്പെടുന്ന സമയം എന്നിവയുൾപ്പെടെ യഥാക്രമം ചുവടെ. 12432 നിസാമുദീൻ-തിരുവനന്തപുരം (രാജധാനി) എക്സ്പ്രസ് (ചൊവ്വ, വ്യാഴം, വെള്ളി) -രാവിലെ 4.53-4.55. 22656 നിസാമുദ്ദീൻ-തിരുവനന്തപുരം (ഞായർ) ആലപ്പുഴ -രാവിലെ 10.47-10.50, കായംകുളം -11.58-12.00. 12218 ചണ്ഡിഗഡ്-കൊച്ചുവേളി (വെള്ളി, ഞായർ) ആലപ്പുഴ -ഉച്ച. 2.37-2.40, കായംകുളം -3.23-3.25. 12484 അമൃത്‌സർ-കൊച്ചുവേളി (ചൊവ്വ) ആലപ്പുഴ -ഉച്ച. 2.37-2.40, കായംകുളം -3.23-3.25. 19262 പോർബന്തർ-കൊച്ചുവേളി (ശനി) -ഉച്ച. 2.37-2.40, കായംകുളം -3.23-3.25. 16345 ലോകമാന്യതിലക് -തിരുവനന്തപുരം (ദിവസേനയുള്ള നേത്രാവതി) എക്സ്പ്രസ് -ചേർത്തല വൈകു. 3.19-3.20, ആലപ്പുഴ വൈകു. 3.57-4.00, അമ്പലപ്പുഴ 4.10-4.11, ഹരിപ്പാട് 4.29-4.30, കായംകുളം 4.58-5.00. 19578 ജാംനഗർ-തിരുെനൽവേലി (ഞായർ, തിങ്കൾ) ആലപ്പുഴ -വൈകു. 3.27-3.30, കായംകുളം -4.08-4.10. 19332 ഇൻഡോർ-കൊച്ചുവേളി (വ്യാഴം) ആലപ്പുഴ -വൈകു. 3.27-3.30, കായംകുളം -4.08-4.10.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.