വിദ്യാർഥികൾക്ക് ടി.സി; നിരാഹാര സമരത്തിന് രക്ഷിതാക്കൾ

കൊച്ചി: അന്യായമായി വർധിപ്പിച്ച ഫീസ് അടക്കാത്തതി​െൻറ േപരിൽ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർഥികൾക്ക് ടി.സി നൽകി സ്കൂൾ അധികൃതർ. പനങ്ങാട് ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറിലെ അഞ്ചു കുട്ടികൾക്കെതിരെയാണ് അധികൃതരുടെ നടപടി. കുട്ടികളുടെ പഠനം മുടക്കിയതിനെതിരെ പരാതി നൽകിയിട്ടും ബന്ധപ്പെട്ടവർ അവഗണിക്കുകയാണെന്ന് മാതാപിതാക്കൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഒാൾ കേരള പാരൻറ്സ് ടീച്ചേഴ്സ് അസോസിയേഷ‍​െൻറ (എ.കെ.പി.ടി.എ) നേതൃത്വത്തിൽ സമരത്തിനൊരുങ്ങുകയാണ് മാതാപിതാക്കൾ. അന്യായമായി വർധിപ്പിച്ച ഫീസ് നൽകാത്തതി​െൻറ പേരിൽ കുട്ടികളുടെ വിദ്യാഭ്യാസം മുടക്കിയ നടപടി ജില്ല ഭരണകൂടത്തി​െൻറയും പൊലീസി​െൻറയും അനാസ്ഥയാണെന്ന് എ.കെ.പി.ടി.എ സംസ്ഥാന പ്രസിഡൻറ് സുധീർ ജി. കൊല്ലാറ ആരോപിച്ചു. അടിസ്ഥാന സൗകര്യങ്ങൾപോലും വികസിപ്പിക്കാതെ 2017-18 അധ്യയന വർഷം 20 മുതൽ 35 ശതമാനമാണ് ഫീസ് വർധിപ്പിച്ചത്. പി.ടി.എ പ്രതിഷേധിച്ചതോടെ ഭാരവാഹികളുടെ മക്കളെ ഉൾപ്പെടെ ലൈബ്രറിയിൽ പൂട്ടിയിട്ടു. ഇതിനെതിരെ കലക്ടർ, വിദ്യാഭ്യാസ വകുപ്പ്, പനങ്ങാട് എസ്.ഐ, തേവര സി.ഐ, സി.ബി.എസ്.ഇ, ബാലാവകാശ കമീഷൻ എന്നിവർക്ക് പരാതി നൽകി. ബാലാവകാശ കമീഷൻ പ്രശ്നപരിഹാരത്തിന് നിർദേശിച്ചു. തെറ്റുപറ്റിയതായി പ്രിൻസിപ്പൽ എഴുതിനൽകി. എന്നാൽ, തെളിവില്ലെന്നു പറഞ്ഞ് പൊലീസ് കേസ് അവസാനിപ്പിച്ചു. മേയ് 31ന് ഫീസടക്കാതിരുന്ന കുട്ടികൾക്ക് സ്കൂളിൽനിന്ന് ടി.സി രജിസ്ട്രേഡായി അയച്ചു. സി.ബി.എസ്.ഇ, വിദ്യാഭ്യാസ അവകാശ നിയമങ്ങൾ ലംഘിച്ച നടപടിക്ക് സ്കൂളി​െൻറ എൻ.ഒ.സി റദ്ദാക്കാമെന്നിരിക്കെ പൊലീസോ, കലക്ടറോ, വിദ്യാഭ്യാസ വകുപ്പോ യാതൊരു നടപടിയുമെടുത്തിട്ടില്ല. 15നു മുമ്പ് കുട്ടികളെ ക്ലാസിൽ ഇരുത്താനും പ്രിൻസിപ്പൽ, മാനേജ്മ​െൻറ് അംഗങ്ങൾക്കെതിരെ നടപടിയുമെടുത്തില്ലെങ്കിൽ നിരാഹാര സമരം ആരംഭിക്കാനാണ് മാതാപിതാക്കളുടെ തീരുമാനം. വിഷയം മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും സുധീർ ജി. കൊല്ലാറ പറഞ്ഞു. എ.കെ.പി.ടി.എ സംസ്ഥാന സമിതി അംഗം പി. അനിൽകുമാർ, യൂനിറ്റ് സെക്രട്ടറി പി.എസ്. സുനിൽകുമാർ, പ്രസിഡൻറ് ഇന്ദുകുമാർ, കുട്ടികൾ, മാതാപിതാക്കൾ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.