ജോയ്​ ആലുക്കാസി​െൻറ ആലപ്പുഴ ഷോറൂം തുറന്നു

ആലപ്പുഴ: ജോയ് ആലുക്കാസി​െൻറ പുതിയ ഷോറൂം ആലപ്പുഴയിൽ മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബിന്ദു തോമസ് കളരിക്കൽ മുഖ്യാതിഥിയായി. ജോയ് ആലുക്കാസ് ഗ്രൂപ് സി.എം.ഡി ജോയ് ആലുക്കാസ് സന്നിഹിതനായിരുന്നു. സ്വർണം, ഡയമണ്ട്, പോൾകി, പ്രഷ്യസ് ആൻഡ് സെമി പ്രഷ്യസ് സ്റ്റോണുകൾ, പേൾ ജ്വല്ലറി തുടങ്ങിയ വൈവിധ്യമാർന്ന ആഭരണശേഖരം ഒരുക്കിയിട്ടുണ്ട്. വിശാലമായ ഇൻറീരിയറുകളും ജ്വല്ലറി കലക്ഷൻസും കൂടുതൽ തിളക്കമേകും. മനോഹരമായ ഭൂപ്രകൃതിയും ഉൗർജസ്വലരായ ജനതയും നിറഞ്ഞ മണ്ണിലേക്ക് പുത്തൻ സുവർണ സംസ്കാരം ആരംഭം കുറിച്ചതിൽ അതീവ സന്തുഷ്ടരാണെന്ന് സി.എം.ഡി ജോയ് ആലുക്കാസ് പറഞ്ഞു. വേദ ടെമ്പിൾ ജ്വല്ലറി, പ്രൈഡ് ഡയമണ്ട്സ്, എലഗൻസ പോൾകി ഡയമണ്ട്സ്, മസാക്കി പേൾസ്, സെനിന ടർക്കിഷ് ജ്വല്ലറി, ലിൽ ജോയ് കിഡ്സ് ജ്വല്ലറി, അപൂർവ ആൻറിക് കലക്ഷൻസ്, രത്ന പ്രഷ്യസ് സ്റ്റോൺ ജ്വല്ലറി, ഏറ്റവും പുതിയ ഡയമണ്ട് കലക്ഷനുകൾ, ഏഴ് വണ്ടേഴ്സ് ഡെയ്ലി വെയർ, െഎറിസ് കളർഫുൾ ഡയമണ്ട് ജ്വല്ലറി തുടങ്ങിയ ആഭരണശേഖരങ്ങൾ ഷോറൂമി​െൻറ പ്രത്യേകതയാണ്. കൂടാതെ, സിൽവർ ആഭരണങ്ങളുടെയും ലോകോത്തര ബ്രാൻഡഡ് വാച്ചുകളുടെയും പ്രത്യേകശേഖരവും ഉണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.