കായംകുളം: രാജ്യം അഭിമുഖീകരിക്കുന്ന ഫാഷിസ്റ്റ് പ്രശ്നങ്ങളെ നേരിടാൻ നന്മയുള്ളവരുടെ കൂട്ടായ്മയാണ് ആവശ്യമെന്ന് വിളിച്ചോതി ഇഫ്താർ സായാഹ്നം. കേവലം ആത്മീയ ആഘോഷങ്ങൾക്കപ്പുറം വിശാലമായ കൂട്ടായ്മകളായി ഇത്തരം വേദികൾ മാറണം. അതിന് മതഭേദമന്യേ മുഴുവൻ മനുഷ്യരും മുന്നോട്ടുവരണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്ലാമി കായംകുളം പ്രാദേശിക ജമാഅത്ത് കായംകുളം എം.എസ്.എം കോളജ് അങ്കണത്തിൽ സംഘടിപ്പിച്ച ഇഫ്താർ സായാഹ്നത്തിൽ ഭവനനിർമാണ ബോർഡ് ചെയർമാൻ പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. മസ്ജിദുറഹ്മാൻ ഇമാം സജി ഫസിൽ റമദാൻ സന്ദേശം നൽകി. വെൽഫെയർ പാർട്ടി ദേശീയ സെക്രട്ടറി കെ. അംബുജാക്ഷൻ, മായ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എ. സുകുമാരപിള്ള, എഫ്.ഡി.സി.എ സംസ്ഥാന സമിതി അംഗം ആർ. മനോഹരൻ, കാർട്ടൂണിസ്റ്റ് പ്രേംജിത് കായംകുളം എന്നിവർ സംസാരിച്ചു. പ്രാദേശിക ജമാഅത്ത് അമീർ എസ്. മുഹ്യിദ്ദീൻ ഷാ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എച്ച്. സിയാദ് സ്വാഗതവും റഷീദ് ഖിറാഅത്തും നടത്തി. യു. പ്രതിഭ മുഖ്യ അതിഥിയായിരുന്നു. നഗരസഭ മുൻ ചെയർമാൻ പ്രഫ. എം.ആർ. രാജശേഖരൻ, കേരള സർവകലാശാല ധനകാര്യ കമീഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ, സി.എം.പി ജില്ല സെക്രട്ടറി എ. നിസാർ, കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ, അംഗം ഇ. സമീർ, നഗരസഭാ അംഗം കേശുനാഥ്, അഷ്റഫ്, അനിൽകുമാർ, മുജീബ് റഹ്മാൻ, ചന്ദ്രമോഹൻ, പത്തിയൂർ ശ്രീജിത്, പത്തിയൂർ ശ്രീകുമാർ, ഷേഖ് പി. ഹാരിസ്, പൂക്കുഞ്ഞ് പുറശ്ശേരിൽ, എച്ച്. റഷീദ്, പ്രഫ. ഷാജഹാൻ, ഹാമിദ് ജലാലിയ, എ.ജെ. ഷാജഹാൻ, പനക്കൽ ദേവരാജൻ, ഷാനവാസ് പറമ്പി തുടങ്ങിയവർ പെങ്കടുത്തു. ജമാഅത്തെ ഇസ്ലാമി ഏരിയ പ്രസിഡൻറ് എസ്. മുജീബ് റഹ്മാൻ സമാപനവും കൺവീനർ യു. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. വിദ്യാർഥികൾക്ക് മെറിറ്റ് അവാർഡ് ആലപ്പുഴ: എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, പ്രഫഷനൽ ഡിഗ്രി കോഴ്‌സുകളിൽ ഉയർന്ന മാർക്ക് നേടിയ പട്ടികവർഗ വിദ്യാർഥികൾക്ക് പട്ടികവർഗ വികസന വകുപ്പ് മെറിറ്റ് അവാർഡ് നൽകും. കോഴ്‌സുകൾക്ക് ആദ്യതവണതന്നെ ഉന്നതവിജയം കരസ്ഥമാക്കിയവർക്കാണ് അവാർഡ്. എസ്.എസ്.എൽ.സി, ജാതി സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്കിെൻറ ആദ്യ പേജ് എന്നിവയുടെ പകർപ്പ്, ബാങ്ക് അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ എന്നിവ സഹിതം ജൂലൈ 20നകം അപേക്ഷ നൽകണം. വിദ്യാർഥിയുടെ പേര്, വിലാസം, ജാതി, കോഴ്‌സ്, രജിസ്റ്റർ നമ്പർ, ഓരോ വിഷയത്തിനും ലഭിച്ച ഗ്രേഡ്, പഠിച്ചിരുന്ന സ്ഥാപനത്തിെൻറ വിലാസം എന്നിവ രേഖപ്പെടുത്തി അപേക്ഷക്കൊപ്പം നൽകണം. വിലാസം: പട്ടികവർഗ വികസന വകുപ്പ് ഓഫിസർ, പട്ടികവർഗ വികസന വകുപ്പ് ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ, രണ്ടാംനില, പുനലൂർ പി.ഒ, പിൻ: 691 305. ഫോൺ: 0475 -2222353, 9496070335.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.