മലിനീകരണ നിയന്ത്രണ ബോർഡ്​ അവാർഡ് വീണ്ടും ആലപ്പുഴ നഗരസഭക്ക്​

ആലപ്പുഴ: തുടർച്ചയായി നാലാം വർഷവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡി​െൻറ അവാർഡ് ആലപ്പുഴ നഗരസഭക്ക് ലഭിച്ചു. മികച്ച മാലിന്യ സംസ്കരണ സംവിധാനമുള്ള നഗരസഭ എന്ന വിഭാഗത്തിലാണ് പുരസ്കാരം. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ചൊവ്വാഴ്ച മന്ത്രി കെ.ടി. ജലീൽ കൈമാറും. നഗരസഭയിലെ മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങൾക്കുള്ള അംഗീകാരമാണ് ഇതെന്ന് ചെയർമാൻ തോമസ് ജോസഫ് പറഞ്ഞു. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളുടെ സംസ്കരണം പരിസ്ഥിതി സൗഹാർദമായി ചെയ്യാനാണ് നഗരസഭ മുൻഗണന നൽകുന്നത്. കൂടാതെ 52 വാർഡുകളിലും മാലിന്യസംസ്കരണം യഥാവിധം നടത്തുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. എയ്റോബിക്ക് കമ്പോസ്റ്റ് യൂനിറ്റുകൾ വ്യാപിപ്പിച്ചത് മാലിന്യ സംസ്കരണം എളുപ്പമാക്കി. കൂടുതൽ മേഖലയിലേക്കും ഇത് വ്യാപിപ്പിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചുകഴിഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് അവ പൊടിച്ച് റോഡ് നിർമാണത്തിന് ഉപയോഗിച്ചുവരുന്നു. നഗരസഭ ആരോഗ്യ വിഭാഗത്തി​െൻറ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ അവാർെഡന്നും അദ്ദേഹം പറഞ്ഞു. മാലിന്യമുക്ത ആലപ്പുഴ: ലക്ഷ്യം ഇനിയും അകലെ ആലപ്പുഴ: മാലിന്യ സംസ്കരണത്തിന് അവാർഡുകൾ വാരിക്കൂട്ടുന്ന ആലപ്പുഴ നഗരസഭക്ക് ' മാലിന്യമുക്ത ആലപ്പുഴ നഗരം' എന്ന ലക്ഷ്യം ഇനിയും അകലെ. വൃത്തിഹീനമായ കാനകളും അലക്ഷ്യമായി റോഡരികിൽ തള്ളുന്ന ഭക്ഷണപ്പൊതികളും നഗരത്തെ മാലിന്യക്കൂമ്പാരമാക്കി മാറ്റുകയാണ്. അവാർഡുകളുടെ ശോഭ കെടുത്തുന്ന ഈ നടപടി അവസാനിക്കാതെ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയില്ല. മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടി പിഴ ഈടാക്കുന്ന രാത്രി സ്ക്വാഡുകളുടെ പ്രവർത്തനവും നിശ്ചലമാണ്. പകർച്ചവ്യാധികൾ തലപൊക്കുമ്പോൾ മാത്രമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഏറ്റവും കൂടുതൽ എലിപ്പനി റിപ്പോർട്ട് ചെയ്യുന്നത് ആലപ്പുഴ നഗരസഭ പരിധിയിലാണ്. ഇതൊന്നും പരിഹരിക്കാതെ അവാർഡുകൾ നൽകിയിട്ട് എന്ത് കാര്യമെന്നാണ് ജനങ്ങളും ചോദിക്കുന്നത്. അതോടൊപ്പമാണ് മാലിന്യ കേന്ദ്രമായ കനാലുകൾ. എല്ലാവിധ മാലിന്യങ്ങളുടെയും നിേക്ഷപകേന്ദ്രമായി കനാലുകൾ മാറി. കൂടാതെ അറപ്പുളവാക്കുന്ന ഇടത്തോടുകളും. മഴക്കാലമായതോടെ അവയൊക്കെ സാംക്രമിക രോഗാണുക്കളുടെ ആവാസകേന്ദ്രമായി മാറി. കൊതുകുജന്യ രോഗങ്ങളുടെ പ്രഭവകേന്ദ്രമെന്ന നിലയിൽ ആലപ്പുഴക്കുള്ള കുപ്രസിദ്ധി മാറ്റിയെടുക്കാൻ മലിനീകരണ നിയന്ത്രണ ബോർഡി​െൻറ പ്രശംസകൊണ്ട് മതിയാകുമോയെന്നാണ് നഗരവാസികളുെട ചോദ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.