ചെങ്ങന്നൂർ: എസ്.ഡി.പി.ഐ നേതാവായിരുന്ന ചെറിയനാട് സ്വദേശിയെ ഡി.വൈ.എഫ്.െഎ മേഖല വൈസ് പ്രസിഡൻറാക്കിയതിൽ സംഘടനക്കുള്ളിൽ കലഹം. ഡി.വൈ.എഫ്.ഐ ചെറിയനാട് മേഖല സമ്മേളനത്തിലാണ് വൈസ് പ്രസിഡൻറായി തെരഞ്ഞെടുത്തത്. സി.പി.എം ചെറിയനാട് ലോക്കൽ സെക്രട്ടറിയാണ് തീരുമാനത്തിെൻറ പിന്നിലെന്ന് ഒരുവിഭാഗം ആരോപിച്ചു. മറുവിഭാഗം ഇതിനെ എതിർത്തതോടെ സമ്മേളനത്തിൽ ബഹളമായി. തർക്കവും വാക്കേറ്റവും കൈയാങ്കളിയുടെ വക്കോളമെത്തിയെങ്കിലും നേതാക്കൾ ഇടപെട്ട് ഒഴിവാക്കി. സംഭവത്തിൽ പ്രതിഷേധിച്ച് പകുതിയിലധികംപേരും ഇറങ്ങിപ്പോയി. പാർട്ടിയിലെ കലഹം അന്വേഷിക്കാൻ മൂന്നംഗ അന്വേഷണ കമീഷനെയും പാർട്ടി ചുമതലപ്പെടുത്തി. ആദ്യം ഡി.വൈ.എഫ്.ഐക്കാരനായിരുന്ന യുവാവ് പാർട്ടിയിലെ പ്രശ്നങ്ങളുടെ പേരിലാണ് 2015ൽ എസ്.ഡി.പി.ഐയിൽ ചേർന്നത്. എസ്.ഡി.പി.ഐയിൽ പ്രവർത്തിക്കവെ, ഡി.വൈ.എഫ്.ഐക്കാരെ ഇയാൾ മറുകണ്ടം ചാടിച്ചിട്ടുണ്ടെന്നാണ് പരാതി. ഒരുവർഷം മുമ്പാണ് എസ്.ഡി.പി.െഎ ബന്ധം ഉപേക്ഷിച്ച് പാർട്ടിയിൽ സജീവമായതെന്നും പറയുന്നു. പ്രവർത്തനപാരമ്പര്യവും പരിചയവുമുള്ള ധാരാളം പേർ പാർട്ടിയിൽ ഉണ്ടായിരിക്കെ, താരതേമ്യന ജൂനിയറായ വ്യക്തിയെ ഉത്തരവാദപ്പെട്ട ചുമതലയിൽ കൊണ്ടുവന്നതാണ് ചിലരെ ചൊടിപ്പിച്ചത്. ഇതിനെതിരെ ചെങ്ങന്നൂർ താലൂക്കിെൻറ വിവിധ ഭാഗങ്ങളിൽ ലഘുലേഖകൾ ഇറങ്ങിയിട്ടുണ്ട്. 'ലോക്കൽ സെക്രട്ടറിയുടേത് വർഗീയ ഫാഷിസ്റ്റ് നിലപാടുകളാണ്, ആട്ടിൻതോലണിഞ്ഞ ചെന്നായയെ തിരിച്ചറിയുക' തുടങ്ങി കാര്യങ്ങളാണ് ലഘുലേഖയിലുള്ളത്. നവമാധ്യമങ്ങളിലും പാർട്ടി ഗ്രൂപ്പുകളിലും ഇവ പ്രചരിക്കുന്നുണ്ട്. കാര്യങ്ങൾ വഷളായതോടെ സി.പി.എം ഏരിയ നേതൃത്വവും ഡി.വൈ.എഫ്.ഐ ജില്ല നേതൃത്വവും ചർച്ചക്ക് മുൻകൈെയടുത്തു. പരാതിയുള്ളവരെ നേരിൽകണ്ട് പരിഹാരമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും നടന്നിട്ടില്ല. തുടർന്ന് ഡി.ൈവ.എഫ്.െഎ മേഖല വൈസ് പ്രസിഡൻറിനോട് നിർബന്ധിതമായി ഒരുമാസത്തേക്ക് അവധിയിൽ പ്രവേശിക്കാൻ സി.പി.എം ഏരിയ സെക്രട്ടറി ആവശ്യപ്പെട്ടു. സി.പി.എം നേതാവ് മുരളീധരൻ പിള്ള, തിരുവൻവണ്ടൂർ ലോക്കൽ സെക്രട്ടറി ഷിജു, ചെറിയനാട് നോർത്ത് ലോക്കൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവരാണ് അന്വേഷണ കമീഷനിലുള്ളത്. ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.