സിവിൽ സർവിസ് അക്കാദമി കെട്ടിടം നിർമാണം പുനഃരാരംഭിച്ചു

ചെങ്ങന്നൂർ: പാതിവഴി നിലച്ച ചെങ്ങന്നൂരിലെ സിവിൽ സർവിസ് അക്കാദമി കെട്ടിടത്തി​െൻറ നിർമാണം പുനഃരാരംഭിച്ചു. ഒന്നര വർഷമായി നിർമാണം നിലച്ച് കാടുകയറിയ കെട്ടിടത്തിന് ഒടുവിൽ ശാപമോക്ഷമായി. വിദ്യാഭ്യാസവകുപ്പിനു കീഴിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തി​െൻറ മേൽനോട്ടത്തിൽ 2014 മാർച്ചിലാണ് കെട്ടിടം നിർമാണം ആരംഭിച്ചത്. ചെങ്ങന്നൂർ അങ്ങാടിക്കൽ തെക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ ലഭിച്ച 16 സ​െൻറ് സ്ഥലത്തായിരുന്നു നിർമാണം. നിർമാണം ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പിന് കൈമാറുകയായിരുന്നു. മൂന്നു നിലകളിലായി 4800 ചതുരശ്ര അടിയിലാണ് പണി പൂർത്തീകരിക്കാൻ തീരുമാനിച്ചത്. ഇതിന് 1.5 കോടി രൂപ വകയിരുത്തി. മൂന്ന് ഘട്ടങ്ങളിലായി 72 ലക്ഷത്തിനുമുകളിൽ ചെലവായ ഹാബിറ്റാറ്റിന് നൽകിയതാകട്ടെ, 24 ലക്ഷം രൂപ മാത്രം. തുടർന്ന് ഫണ്ട് ലാപ്സായതോടെ ഒന്നര വർഷം മുമ്പ് ഹാബിറ്റാറ്റ് നിർമാണം നിർത്തിവെക്കുകയായിരുന്നു. ഇതോടെ കെട്ടിടവും പരിസരവും കാടുകയറി ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി. സജി ചെറിയാൻ എം.എൽ.എ വിദ്യാഭ്യാസമന്ത്രിക്കും ധനമന്ത്രിക്കും നൽകിയ നിവേദനത്തി​െൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ 12ന് മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ കെട്ടിട നിർമാണത്തിന് 1.5 കോടി രൂപ അനുവദിച്ചു. കെട്ടിടത്തി​െൻറ വിസ്തീർണം 6000 ചതുരശ്ര അടിയായി വർധിപ്പിക്കാനും തീരുമാനമായി. ഹാബിറ്റാറ്റിന് നൽകാനുള്ള തുക അനുവദിക്കാനും അടിയന്തരമായി നിർമാണം പൂർത്തീകരിക്കാനും തീരുമാനിച്ചു. സ്വകാര്യ കെട്ടിടത്തിലാണ് അക്കാദമി നിലവിൽ പ്രവർത്തിക്കുന്നത്. ആറ് മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ച് അക്കാദമിയുടെ ക്ലാസുകൾ പുതിയ കെട്ടിടത്തിൽ ആരംഭിക്കുമെന്ന് സജി ചെറിയാൻ എം.എൽ.എ അറിയിച്ചു. ക്ഷേത്രങ്ങളിൽ മോഷണശ്രമം ഹരിപ്പാട്‌: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ മോഷണശ്രമം. വെള്ളംകുളങ്ങര ദുർഗാദേവി ക്ഷേത്രം, വാത്തുകുളങ്ങര ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണശ്രമം നടന്നത്. ദുർഗാദേവി ക്ഷേത്രത്തിലെ ശ്രീകോവിൽ കതകി​െൻറ പൂട്ട് പൊളിച്ചാണ് മോഷണശ്രമമെങ്കിൽ ഭദ്രകാളി ക്ഷേത്രത്തിൽ സ്റ്റോർ മുറിയുടെ ഗ്രിൽ, കതക് എന്നിവ തകർത്തു. വെള്ളംകുളങ്ങരയിൽ വീയപുരം പൊലീസും വാത്തുകുളങ്ങരയിൽ ഹരിപ്പാട് പൊലീസും കേസെടുത്തു. ദേവസ്വം സബ്ഗ്രൂപ്പ് ഒാഫിസർ എത്തി മോഷണശ്രമം വിലയിരുത്തിയ ശേഷമാണ് പൊലീസിൽ പരാതി നൽകിയത്. കരയോഗ വാർഷികം ചെങ്ങന്നൂർ: പാണ്ടനാട് കിഴക്ക് ദേവീവിലാസം എൻ.എസ്.എസ് കരയോഗ വാർഷികവും സ്കോളർഷിപ് വിതരണവും ആഗസ്റ്റ് അഞ്ചിന് രാവിലെ 9.30ന് കരയോഗം ഹാളിൽ നടക്കും. താലൂക്ക് യൂനിയൻ പ്രസിഡൻറ് പി.എൻ. സുകുമാര പണിക്കർ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് ജയചന്ദ്രകുമാർ അധ്യക്ഷത വഹിക്കും. ഗ്രാൻറും പെൻഷൻ വിതരണവും കൃഷ്ണകുമാർ കൃഷ്ണവേണിയും സ്കോളർഷിപ്പും എൻഡോവ്മ​െൻറ് വിതരണവും യൂനിയൻ സെക്രട്ടറി ബി.കെ. മോഹൻദാസും നിർവഹിക്കും. മുതിർന്ന അംഗങ്ങളെ ആദരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.