കുട്ടനാട് വെള്ളപ്പൊക്കം; തണ്ണീർമുക്കം ബണ്ട് തുറക്കാതിരുന്നത് സർക്കാർ വീഴ്ച --ഉമ്മൻ ചാണ്ടി കുട്ടനാട്: തണ്ണീർമുക്കം ബണ്ട് തുറക്കാതിരുന്നത് കുട്ടനാട്ടിലെ ദുരന്തത്തിെൻറ വ്യാപ്തി വർധിപ്പിച്ചെന്നും ഇക്കാര്യത്തിൽ സർക്കാറിന് വീഴ്ച പറ്റിയെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കുട്ടനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. വീട്ടിൽ വെള്ളം കയറിയ മുഴുവൻ ആളുകൾക്കും 3800 രൂപ വീതം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളം ഇറങ്ങുമ്പോൾ വീടുകളുടെ അടിത്തറയും ഭിത്തിയും ബലപ്പെടുത്താനും മലിനമായ കിണറുകൾ ശുചീകരിക്കാനും തകരാറിലായ ശൗചാലയങ്ങൾ പുനർനിർമിക്കാനും സഹായം നൽകണം. ആവശ്യത്തിന് ലോഷനും ബ്ലീച്ചിങ് പൗഡറും വളംകടിക്കുള്ള മരുന്നും ലഭ്യമാക്കണം. കുടിവെള്ളം എല്ലാ ക്യാമ്പിലും എത്തുന്നില്ല. വെള്ളം ഇറങ്ങിക്കഴിഞ്ഞാലും കുടിവെള്ള വിതരണം തുടരണം. മുൻ മന്ത്രി കെ.സി. ജോസഫ്, ഡി.സി.സി പ്രസിഡൻറ് എം. ലിജു, യു.ഡി.എഫ് ജില്ല ചെയർമാൻ എം. മുരളി, കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. ജയപ്രകാശ്, യു.ഡി.എഫ് ജില്ല കൺവീനർ ബി. രാജശേഖരൻ, നിയോജകമണ്ഡലം കൺവീനർ കെ. ഗോപകുമാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. പി.വി. സത്യനേശൻ, ജി. കൃഷ്ണപ്രസാദ് സി.പി.െഎ അസി. സെക്രട്ടറിമാർ ആലപ്പുഴ: സി.പി.ഐ ജില്ല അസിസ്റ്റൻറ് സെക്രട്ടറിമാരായി പി.വി. സത്യനേശൻ, ജി. കൃഷ്ണപ്രസാദ് എന്നിവരെയും ട്രഷററായി എൻ. സുകുമാരപിള്ളയെയും തെരഞ്ഞെടുത്തു. എക്സിക്യൂട്ടിവ് അംഗങ്ങളായി പി. തിലോത്തമൻ, ജോയിക്കുട്ടി ജോസ്, എം.കെ. ഉത്തമൻ, കെ. ചന്ദ്രനുണ്ണിത്താൻ, കെ.കെ. സിദ്ധാർഥൻ, എ. ഷാജഹാൻ, പി. ജ്യോതിസ്, വി. മോഹൻദാസ്, കെ.ഡി. മോഹൻ, എസ്. സോളമൻ, എൻ.എസ്. ശിവപ്രസാദ് എന്നിവരെയും തെരഞ്ഞെടുത്തു. യോഗത്തിൽ ജോയിക്കുട്ടി ജോസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, അസി. സെക്രട്ടറിമാരായ പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സി. അംഗങ്ങളായ ടി. പുരുഷോത്തമൻ, പി. പ്രസാദ്, ഭക്ഷ്യമന്ത്രി പി. തിലോത്തമൻ എന്നിവർ സംസാരിച്ചു. വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കാൻ പാർട്ടി ഘടകങ്ങൾ രംഗത്തിറങ്ങാൻ യോഗം ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.