കളമശ്ശേരി റോഡ്​

സർക്കാർ സ്കൂൾ റോഡായതാണോ കുഴപ്പം കളമശ്ശേരി: സമീപ റോഡുകളെല്ലാം മോടികൂട്ടി കട്ട വിരിച്ചപ്പോൾ നൂറുകണക്കിന് വിദ്യാർഥികൾ കടന്നുപോകുന്ന കളമശ്ശേരി ഗവ. സ്കൂൾ റോഡിനോട് അധികൃതർക്ക് അവഗണന. ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന കളമശ്ശേരിയിലെ പ്രധാന വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള റോഡാണിത്. കളമശ്ശേരി നഗരസഭയിൽ രണ്ട് വാർഡുകളുടെ അതിർത്തിയിലാണ് റോഡ്. സ്കൂളിന് ചുറ്റുമായി നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്നതും ഈ റോഡിനെ. അതിർത്തി റോഡായതിനാൽ ആരു മുന്നിട്ടിറങ്ങണമെന്ന തർക്കത്തിലാണ് കൗൺസിലർമാർ. എന്നാൽ, ഗവ. സ്കൂളിന് സമീപത്തെ സ്വകാര്യ വിദ്യാഭ്യാസ കേന്ദ്രത്തിലേക്കുള്ള റോഡ് വരെ അടുത്ത കാലത്തായി കട്ട വിരിച്ചു നൽകി. തകർന്ന റോഡിന് ഇരുവശവും കാടുകയറി. ഇതിന് മറപിടിച്ച് ചിലർ മാലിന്യം വലിച്ചെറിയുന്നു. കൂടാതെ റോഡിനോട് ചേർന്ന് പണ്ട് നിർമിച്ച കാന ഒരു ഭാഗത്തേക്കും ഒഴുക്കില്ലാതെ കിടക്കുന്നത് വിദ്യാർഥികൾക്ക് ഭീഷണിയാണ്. നഗരസഭ ഭരിക്കുന്നവർ തൊട്ട് നിരവധി പേർ പഠിച്ചിറങ്ങിയ ആദ്യകാല സ്കൂളാണിത്. എന്നിട്ടും ഈ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിൽ ആരും മുന്നിട്ടിറങ്ങുന്നിെല്ലന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.