എടത്തല: പുക്കാട്ടുപടി വള്ളത്തോള്‍ സ്മാരക വായനശാലക്ക് സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രന്ഥശാലക്കുള്ള പുരസ്‌കാരം. വായനശാല വജ്രജൂബിലി ആഘോഷിക്കുന്ന അവസരത്തിലാണ് സംസ്ഥാന പുരസ്കാരമെന്നത് ഇരട്ടിമധുരമായി. 60 വര്‍ഷം മുമ്പാണ് വള്ളത്തോള്‍ വായനശാല സ്ഥാപിച്ചത്. ബാലവേദി, യുവജനവേദി, വനിത വേദി, വയോജനവേദി, സ്പീക്കേഴ്സ് ഫോറം, വായനശാല പ്രസിദ്ധീകരിക്കുന്ന പ്രദേശം മാസിക, വള്ളത്തോൾ കലാകേന്ദ്രം, വള്ളത്തോൾ സംഗീത പഠനകേന്ദ്രം, വിദ്യാഭ്യാസ ധനസഹായം, വിദ്യാഭ്യാസ അവാർഡ് എന്നിവ പ്രവര്‍ത്തിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗസ്റ്റ് 31ന് പുക്കാട്ടുപടിയിൽ പുരസ്കാരം സമ്മാനിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സിലിെൻറ മറ്റ് പുരസ്‌കാരങ്ങളും വിതരണം ചെയ്യും. സാഹിത്യകൃതിക്കുള്ള അവാര്‍ഡ് വൈശാഖന്‍ മാഷും സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം എന്‍.വി.പി ഉണിത്തിരിയും പി.എന്‍. പണിക്കര്‍ പുരസ്‌കാരം സി. നാരായണനും ഏറ്റുവാങ്ങും. മറ്റ് പുരസ്‌കാരങ്ങള്‍ക്കായി തെരെഞ്ഞടുത്ത സംസ്ഥാനത്തെ വിവിധ ഗ്രന്ഥശാല പ്രതിനിധികളും എത്തിച്ചേരും. അന്നേ ദിവസം രാവിലെ ഒമ്പതിന് പുരസ്‌കാരത്തിന് അര്‍ഹമാക്കിയ വായനശാലയുടെ പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും ഉച്ചക്ക് രണ്ടിന് ഡോ. എം.എ. സിദ്ദീഖ് പങ്കെടുക്കുന്ന സെമിനാറും നടക്കും. വി.പി. സജീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. പുരസ്‌കാര സമര്‍പ്പണം ഈ പ്രദേശത്ത് ഒരാഘോഷമാക്കാനുള്ള തിരക്കിലാണ് പുക്കാട്ടുപടി വള്ളത്തോള്‍ സ്മാരക വായനശാല ഭാരവാഹികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.