ചിത്ര, ശിൽപ വിസ്മയം വരുന്നു സാമൂഹിക പ്രശ്നങ്ങളോടും അസമത്വങ്ങളോടും കലഹിക്കുന്ന ചിത്രങ്ങളും ശിൽപങ്ങളും. അരങ്ങുതകർക്കുന്ന അനീതികൾക്കെതിരെ ചൂണ്ടുവിരലായി അവ നിൽക്കും. കേരളത്തിലെ എണ്ണം പറഞ്ഞ ഇത്തരം ചിത്രശിൽപങ്ങളുടെ വിസ്മയ വേദി തുറക്കുകയാണ് എറണാകുളം ദർബാർഹാൾ ആർട്ട് ഗാലറിയിൽ. ആഗസ്റ്റ് അഞ്ചുവരെ പ്രദർശനം നീണ്ടുനിൽക്കും. 160ഓളം പ്രശസ്തരുടെ ചിത്രങ്ങൾ, വൈവിധ്യം കൊണ്ട് ശ്രദ്ധയാകർഷിച്ച ശിൽപങ്ങൾ ഇവയെല്ലാം ആർട്ട് ഗാലറിയുടെ ചുവരുകൾക്ക് മാറ്റുകൂട്ടും. കേരള ലളിതകലാ യുടെ 47ാമത് സംസ്ഥാന വാർഷിക ചിത്ര-ശിൽപ പ്രദർശനത്തിെൻറ ഭാഗമായാണ് ഇവയെത്തുന്നത്. ഒപ്പം ഒരു ചിത്രകല ക്യാമ്പും നടക്കും. ടീച്ച് ആർട്ട് കൊച്ചിയുടെ ആഭിമുഖ്യത്തിലാണ് ചിത്രകലാ ക്യാമ്പ്. തെരഞ്ഞെടുക്കപ്പെട്ട സി.ബി.എസ്.ഇ സ്കൂളുകളിൽനിന്ന് എത്തുന്ന അധ്യാപകർക്ക് വേണ്ടിയാണ് ക്യാമ്പ് നടക്കുക. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം ക്യാമ്പ് നീളും. ഏറ്റവും മികച്ച ശിൽപങ്ങളും ചിത്രങ്ങളുമായിരിക്കും ഇവിടെ പ്രദർശനത്തിനെത്തുകയെന്ന് ലളിത കലാ സെക്രട്ടറി പൊന്ന്യം ചന്ദ്രൻ പറഞ്ഞു. അവാർഡ് കരസ്ഥമാക്കിയ ചിത്രങ്ങളുൾപ്പെടെ ഇവിടെ കാണാം. വെള്ളിയാഴ്ച വൈകീട്ട് നാലിന് ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചെയർമാൻ നേമം പുഷ്പരാജ് അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.