ചെന്നിത്തലയുടെ ആരോപണം ജാള്യം മറയ്ക്കാൻ -ആഞ്ചലോസ് ആലപ്പുഴ: വെള്ളപ്പൊക്കമുണ്ടായി ഒരാഴ്ച കഴിഞ്ഞ് മണ്ഡലത്തിലും ജില്ലയിലും എത്തിയതിെൻറ ജാള്യം മറയ്ക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണമില്ലെന്ന ആരോപണവുമായി രംഗത്തിറങ്ങിയതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. എല്ലാ ദുരിതാശ്വാസ ക്യാമ്പിലും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തിെൻറ പ്രവർത്തനം ഫലപ്രദമാണ്. ജില്ല ഭരണകൂടം പ്രശംസനീയമായ പ്രവർത്തനമാണ് നടത്തുന്നത്. കുട്ടനാട്ടിലെ ഇപ്പോഴത്തെ ദുരന്തത്തിന് കാരണം കുട്ടനാട് പാക്കേജിെൻറ തകർച്ചയാണ്. രമേശ് ചെന്നിത്തലകൂടി മന്ത്രിയായ സർക്കാറാണ് പദ്ധതി തകർത്തത്. ഒരുപറ്റം കോൺഗ്രസ് നേതാക്കളും കരാറുകാരും കുട്ടനാട് പാക്കേജിെൻറ തുക വീതംവെക്കുകയായിരുെന്നന്ന് അദ്ദേഹം പറഞ്ഞു. ജൂലൈ 17ന് കൃഷിമന്ത്രി കുട്ടനാട് സന്ദർശിക്കുകയും 18ന് മന്ത്രിസഭ യോഗം അടിയന്തര ആശ്വാസ പ്രവർത്തനങ്ങൾക്കുള്ള തുക അനുവദിക്കുകയും ചെയ്തു. 19ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ സന്ദർശിച്ച് സ്ഥിതിഗതികൾ ബോധ്യപ്പെടുത്തിയതിെൻറ അടിസ്ഥാനത്തിൽ ശനിയാഴ്ച കേന്ദ്രമന്ത്രിമാർ കുട്ടനാട് സന്ദർശിച്ചതും സർക്കാറിെൻറ ഫലപ്രദമായ ഇടപെടലിെൻറ തെളിവാണ്. പ്രതിപക്ഷ നേതാവും ജില്ലയിലെ എം.പിമാരായ കൊടിക്കുന്നിൽ സുരേഷും കെ.സി. വേണുഗോപാലും വൈകിയതിെൻറ ജാള്യമാണ് ഇപ്പോൾ പ്രകടമാകുന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കം: തണ്ണീര്‍മുക്കം ബണ്ടിലെ മധ്യഭാഗത്തെ ഷട്ടറുകളും തുറക്കണം ആലപ്പുഴ: തുടര്‍ച്ചയായ മഴ മൂലം കുട്ടനാട് ഉള്‍പ്പെടെ ഭാഗങ്ങളിലെ വെള്ളപ്പൊക്കവും വെള്ളക്കെട്ടുകളും ഒഴിവാക്കാന്‍ തണ്ണീര്‍മുക്കം ബണ്ട് റോഡ് വികസന പദ്ധതിയുടെ മധ്യഭാഗത്ത് ഘടിപ്പിച്ച ഷട്ടറുകള്‍കൂടി ഉടന്‍ തുറന്ന് വെള്ളം തള്ളിക്കളയാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. നിര്‍മാണം പൂര്‍ത്തിയായിട്ടും ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കാത്തതിനാലാണ് ഷട്ടറുകള്‍ തുറക്കാത്തതെന്നാണ് അറിയുന്നതെന്ന് തത്തംപള്ളി െറസിഡൻറ്സ് അസോസിയേഷൻ ചൂണ്ടിക്കാട്ടി. പട്ടണത്തിെൻറ പ്രാന്തപ്രദേശങ്ങളിലും വെള്ളം കെട്ടിക്കിടക്കുകയാണ്. ഡാമുകളിലെ ഷട്ടറുകള്‍ തുറന്നതുമൂലമുള്ള ജലവും കുട്ടനാടന്‍ പ്രദേശങ്ങളിലാണ് എത്തുക. കടലിലേക്കുള്ള നീരൊഴുക്ക് സുഗമമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അമാന്തം പാടില്ല. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ക്കൂടി ഉള്‍പ്പെടുത്തിയായിരുന്നു ബണ്ട് നിര്‍മാണം. ബണ്ടിെൻറ മുഴുവന്‍ ഭാഗത്തെയും ഷട്ടറുകള്‍ തുറക്കുമ്പോള്‍ നീരൊഴുക്ക് കൂടുതല്‍ ശക്തിപ്രാപിച്ച് കുട്ടനാടന്‍ ജലാശയങ്ങള്‍ മാലിന്യമുക്തമാകും എന്ന പ്രതീക്ഷയുമുണ്ട്. ബണ്ട് റോഡ് ഉള്‍പ്പെടെ മൂന്നാംഘട്ടം പൂര്‍ത്തിയായി ആഴ്ചകള്‍ കഴിഞ്ഞിട്ടും ഒഴുക്കിന് തടസ്സമായ മണ്‍ചിറ പൊളിച്ചുനീക്കാതെയും നടുഭാഗത്തെ ഷട്ടറുകള്‍ തുറക്കാതെയും ആലപ്പുഴയുടെ പ്രാന്തപ്രദേശങ്ങളെയും കുട്ടനാടിനെയും ദുരിതത്തിലേക്ക് തള്ളിയിട്ടതില്‍ ഉദ്യോഗസ്ഥരുടെ അലംഭാവം ഉണ്ടോയെന്നും അന്വേഷിക്കണമെന്ന് അസോസിയേഷൻ പ്രസിഡൻറ് തോമസ് മത്തായി കരിക്കംപള്ളില്‍ ആവശ്യപ്പെട്ടു. വെള്ളപ്പൊക്കവും ഓരുവെള്ളവും തടയാന്‍ ഉദ്ദേശിച്ചുള്ള തണ്ണീര്‍മുക്കം ബണ്ട് ഫലപ്രദമായി എത്രയും വേഗം പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദേശം നൽകണമെന്ന് ശനിയാഴ്ച പ്രളയബാധിത പ്രദേശങ്ങള്‍ നേരിട്ട് കാണാനെത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിനോട് അദ്ദേഹം അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.