ചേര്‍ത്തല: കയർ മേഖലയിൽ അനുദിനം രൂക്ഷമാകുന്ന പ്രതിസന്ധി പരിഹരിക്കാൻ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് കയർ തൊഴിലാളി ഫെഡറേഷനും (ഐ.എന്‍.ടി.യു.സി), കയർ ഗുഡ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജില്ല കമ്മിറ്റിയും സമരം ആരംഭിക്കുന്നു. കയർത്തൊഴിലാളികള്‍ക്കും ഫാക്ടറി തൊഴിലാളികള്‍ക്കും ജോലിയും വരുമാനവുമില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ. ഒാര്‍ഡര്‍ ലഭിക്കാത്തതിനാല്‍ ചെറുകിട ഉൽപാദകരും പ്രതിസന്ധിയിലാണ്. ചകിരിക്ഷാമവും രൂക്ഷമാണ്. ഇത് പരിഹരിക്കാൻ സര്‍ക്കാർ മുൻകൈയെടുക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച ചേര്‍ത്തല കയര്‍ ഇൻസ്പക്ടര്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കയർ ഗുഡ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് കെ.ആര്‍. രാജേന്ദ്രപ്രസാദ്, എം.ജി. തിലകന്‍, എം. അനില്‍കുമാര്‍, ടി.എസ്. ബാഹുലേയന്‍, കെ.പി. ആഘോഷ്കുമാര്‍, കാർത്തികേയന്‍ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കയർപിരിത്തൊഴിലാളികളുടെ കൂലി 500 രൂപയാക്കുക, മേഖലയെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, ഇൻകം സപ്പോർട്ട് സ്കീം കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. രാവിലെ 10.30ന് മുന്‍മന്ത്രി അടൂർ പ്രകാശ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡൻറ് എം. ലിജു മുഖ്യപ്രഭാഷണം നടത്തും. കുട്ടനാട് സംരക്ഷണ പാക്കേജ് നടപ്പാക്കണമെന്ന് കേന്ദ്രമന്ത്രിയോട് സി.പി.ഐ ആലപ്പുഴ: കുട്ടനാട് സംരക്ഷണ പാക്കേജ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരൺ റിജിജുവിന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് നിവേദനം നൽകി. കുട്ടനാട് പാക്കേജ് ലക്ഷ്യം കാണാതിരുന്നത് ഇന്നത്തെ കൃഷിനാശത്തിന് കാരണമാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു. വെള്ളം ഇറങ്ങുമ്പോൾ വീടുകൾക്കുള്ള നാശനഷ്ടം വർധിക്കും. ഇത് കണക്കിലെടുത്ത് ഭവന നിർമാണത്തിനും പുനരുദ്ധാരണത്തിനുമുള്ള പ്രത്യേക പദ്ധതിയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നെൽകൃഷിയിൽ 15 കോടിയിലധികം രൂപയുടെയും പച്ചക്കറികൃഷിയിൽ അഞ്ച് കോടിയിലധികം രൂപയുടെയും നാശനഷ്ടം കണക്കാക്കുന്നുണ്ട്. ഒന്നര ലക്ഷത്തിലധികംപേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. ജില്ലയിലെ ഗതാഗത സൗകര്യങ്ങൾ തകർന്നു. കർഷക, മത്സ്യ, കയർ, നിർമാണ തൊഴിലാളികൾ തൊഴിൽരഹിതരാണ്. കുട്ടനാട്ടിൽ നെൽകൃഷി ആരംഭിക്കണമെങ്കിൽ അടിയന്തര കേന്ദ്രസഹായം ലഭിച്ചേ മതിയാകൂവെന്ന് നിവേദനത്തിൽ പറഞ്ഞു. കടൽഭിത്തി നിർമാണത്തിനും പുനരുദ്ധാരണത്തിനും കേന്ദ്രം തുക അനുവദിക്കണമെന്നും കായലിൽനിന്ന് വെള്ളം കയറി വീടുകൾ നശിക്കുന്നത് തടയാൻ സംരക്ഷണഭിത്തി നിർമിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലയിലെ വെള്ളപ്പൊക്ക ദുരിതകേന്ദ്രങ്ങളിൽ സി.പി.ഐ നിയന്ത്രണത്തിലുള്ള പീപ്പിൾ സർവീസ് കോറിെൻറ ആഭിമുഖ്യത്തിൽ ഞായറാഴ്ച ശുചീകരണ പ്രവർത്തനം നടത്തുമെന്ന് ആഞ്ചലോസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.