ആലപ്പുഴ: മഴക്കെടുതിയിൽ കുട്ടനാട് ദുരിതം അനുഭവിക്കുേമ്പാൾ സർവിസ് നടത്തിയ ഹൗസ് ബോട്ടുകൾക്കെതിരെ സി.പി.െഎ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചേലാസ് ഫേസ്ബുക്കിലിട്ട കുറിപ്പ് ചർച്ചയായി. 'മനഃസാക്ഷിയില്ലാത്ത ലാഭക്കൊതി' എന്ന് സൂചിപ്പിച്ച് നിരവധി യാത്രക്കാരുമായുള്ള ഒരു ഹൗസ്ബോട്ടിെൻറ ചിത്രം നൽകിയ പോസ്റ്റിൽ ഉടമകൾെക്കതിരെ രൂക്ഷ വിമർശനമാണ് അടങ്ങിയിട്ടുള്ളത്. ഇത്തരത്തിെല ആയിരത്തിൽപരം ഹൗസ് ബോട്ടുകൾ കുട്ടനാട്ടിലുണ്ട്. എല്ലാത്തരം ആധുനിക സൗകര്യങ്ങളും ഇതിലുണ്ട്. 25,000 പേർ കുട്ടനാട്ടിൽ കൊടിയ ദുരിതത്തിലാണ്. അവരിൽ ഒരാളെപോലും സഹായിക്കാൻ ഇവർ രംഗത്തില്ല. പനി വന്ന് വിറച്ച കുഞ്ഞുങ്ങൾക്കോ വയോധികർക്കോ അഭയം നൽകാൻ ഒരു ഹൗസ്ബോട്ട് മുതലാളിയും തയാറായില്ല. ബുക്കിങ് ഇല്ലാത്ത ബോട്ടുകൾപോലും ദുരിതബാധിതർക്ക് വിട്ടുകൊടുത്തില്ല. ഇത്തരം ബോട്ടുകൾ പുറന്തള്ളുന്ന മനുഷ്യവിസർജ്യവും ഡീസലും പെട്രോളും ഭക്ഷണാവശിഷ്ടവും ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യവും അതിൽനിന്ന് ഉടലെടുക്കുന്ന മാരകരോഗവും പേറുന്ന കുട്ടനാടിെൻറ കണ്ണീർ കാണാത്തവരാണ് ഈ മുതലാളിമാർ. വെള്ളം കുറഞ്ഞാൽ കുറച്ച് ബ്രഡും പഴവുമായി ദുരിതാശ്വാസകേന്ദ്രത്തിൽ ഇവർ വന്നേക്കും -ആഞ്ചലോസ് പോസ്റ്റിൽ പറയുന്നു. ആഞ്ചലോസ് സൂചിപ്പിച്ചതുപോലെതന്നെ സംഭവിച്ചു. ശനിയാഴ്ച വൈകീട്ട് ഹൗസ് ബോട്ടുടമകൾ ആഹാരപദാർഥങ്ങളും പാചകവാതകവുമായി കുട്ടനാട്ടിലേക്ക് പോയി. ക്യാമ്പുകളിൽ സഹായം എത്തിക്കുന്നതിൽ കുറ്റകരമായ വീഴ്ച -എം. ലിജു ആലപ്പുഴ: വെള്ളപ്പൊക്കംമൂലം കടുത്ത ദുരിതം അനുഭവിക്കുന്നവർ കഴിയുന്ന ക്യാമ്പുകളിൽ അവശ്യസാധനങ്ങൾ എത്തിക്കുന്നതിൽ സർക്കാർ കുറ്റകരമായ വീഴ്ചവരുത്തിയെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു. ഭക്ഷ്യധാന്യങ്ങളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നില്ല. ക്യാമ്പുകളിൽ കഴിയുന്നവർ ആലപ്പുഴയിൽ പോയി ഭക്ഷ്യസാധനങ്ങൾ വാേങ്ങണ്ട ഗതികേടിലാണ്. എല്ലാ ക്യാമ്പിലും ആഹാരസാധനങ്ങൾ പാകം ചെയ്യാനുള്ള ഗ്യാസ് സിലിണ്ടറുകൾ അടിയന്തരമായി എത്തിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പൂർണമായും വെള്ളത്തിൽ മുങ്ങിയ കൈനകരിപോലെ പഞ്ചായത്തുകളിൽ ഭക്ഷണപ്പൊതികൾ എത്തിക്കണം. സാംക്രമികരോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിലും പുളിങ്കുന്ന് ആശുപത്രി പൂർണമായും അടച്ചിട്ട അവസ്ഥയിലാണ്. ക്യാമ്പുകളിൽ മെഡിക്കൽ സംഘം സന്ദർശിച്ച് അവശ്യമരുന്നുകൾ വിതരണം ചെയ്യണം. കൃഷി പൂർണമായും നശിച്ചു. കർഷകെൻറ നെട്ടല്ലൊടിഞ്ഞ സാഹചര്യത്തിൽ ഏക്കറിന് 20,000 രൂപ നഷ്ടപരിഹാരം നൽകണം. അടിയന്തരമായി ഡിസാസ്റ്റർ മാനേജ്മെൻറ് കലക്ടറുടെ നേതൃത്വത്തിൽ സംഘടിപ്പിക്കണം. തണ്ണീർമുക്കം ബണ്ട് നിർമാണത്തിെൻറ ഭാഗമായി എടുത്തിട്ട മണ്ണ് നീരൊഴുക്ക് തടസ്സപ്പെടുത്തുന്നതിനാൽ നീക്കാനുള്ള നടപടി സ്വീകരിക്കണം. കുട്ടനാട്ടിലെ എം.എൽ.എ അടക്കം ആലപ്പുഴയിലെ മന്ത്രിമാരാരും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള ശ്രമം നടത്തുന്നിെല്ലന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ എ.എ. ഷുക്കൂർ, ഡി.സി.സി ഭാരവാഹികളായ ബി. ബാബുപ്രസാദ്, സി.ആർ. ജയപ്രകാശ് എന്നിവരും പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.