ചെല്ലാനത്തി​െൻറ ദുരിതം കാണാതെ കേന്ദ്രമന്ത്രി; പ്രതിഷേധം ശക്​തം

കൊച്ചി: സംസ്ഥാനത്തെ കാലവർഷക്കെടുതികൾ വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും അൽഫോൻസ് കണ്ണന്താനവും ചെല്ലാനം മേഖല സന്ദർശിക്കാതെ മടങ്ങിയതിൽ തീരദേശവാസികൾക്കിടയിൽ പ്രതിഷേധം ശക്തം. ഒാഖിയും കടൽക്ഷോഭവുംമൂലം ദുരിതത്തിലായവരെ കാണാതെ മടങ്ങിയ കേന്ദ്രസംഘം തങ്ങളെ അപമാനിച്ചെന്നാണ് നാട്ടുകാരുടെ ആക്ഷേപം. പഞ്ചനക്ഷത്ര ഹോട്ടലിലിരുന്ന് ചർച്ചനടത്തി തിരിച്ചുപോയ മന്ത്രി തങ്ങളുടെ ദുരിതത്തി​െൻറ ആഴം അറിയാൻ ശ്രമിച്ചില്ലെന്നും അവർ പറയുന്നു. ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിത പ്രദേശങ്ങൾക്കൊപ്പം ശനിയാഴ്ച വൈകീട്ട് ചെല്ലാനം പ്രദേശവും കേന്ദ്രസംഘം സന്ദർശിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, അവസാന നിമിഷം ചെല്ലാനം സന്ദർശനം ഒഴിവാക്കാനും ഇവിടെനിന്നുള്ള പ്രതിനിധികളുമായി നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ ചർച്ച നടത്താനും തീരുമാനിക്കുകയായിരുന്നു. സമയക്കുറവാണ് കാരണമായി പറഞ്ഞത്. കാലവർഷക്കെടുതികൾ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടിവന്ന പ്രദേശങ്ങളിലൊന്നായ ചെല്ലാനത്തിന് ആശ്വാസമേകുന്ന പ്രഖ്യാപനമൊന്നും മന്ത്രിയിൽനിന്ന് ഉണ്ടായതുമില്ല. കടൽഭിത്തിയില്ലാത്ത ചെല്ലാനത്ത് മുന്നൂറോളം വീടുകൾ പൂർണമായും നൂറോളം എണ്ണം ഭാഗികമായും ഇത്തവണ വെള്ളത്തിലായിരുന്നു. കിടപ്പുരോഗികളും വയോധികരും കുട്ടികളുമടക്കമുള്ളവർ ഇപ്പോഴും ദുരിതത്തിലാണ്. ഏകദേശം 18 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. രണ്ടായിരത്തോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു. പ്രദേശം പകർച്ചവ്യാധി ഭീഷണിയിലാണ്. ദുരിതത്തി​െൻറ ആഘാതം നേരിട്ട് വിലയിരുത്താതെ സഹായം നൽകാമെന്ന് പറയുന്നത് തീരദേശവാസികളെ കബളിപ്പിക്കലാണെന്ന് പശ്ചിമകൊച്ചി തീരസംരക്ഷണ സമിതി ജനറൽ കൺവീനർ സി.എ. ഡാൽഫിൻ പറഞ്ഞു. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിഷേധം അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. സമിതി കോഒാഡിനേറ്റർ ഫാ. മൈക്കിൾ, കൺവീനർ ജയൻ കുന്നേൽ, സെക്രട്ടറി ജെർവിൻ ജോസഫ്, കടൽ ചെയർമാൻ ഫാ. ആൻറണി എന്നിവരും ചർച്ചയിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.