കെ.എസ്​.ഡി.പി: വിരമിച്ച ജീവനക്കാരുടെ സമരം ഉന്നയിക്കുന്ന കാര്യങ്ങൾ തെറ്റിദ്ധാരണജനകം -ചെയർമാൻ

ആലപ്പുഴ: കെ.എസ്.ഡി.പിയിൽനിന്ന് വിരമിച്ച ജീവനക്കാരുടെ സമരത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ തെറ്റിദ്ധാരണജനകമാെണന്ന് ചെയർമാൻ സി.ബി. ചന്ദ്രബാബു. ചില നേതാക്കളുടെ വാദങ്ങൾ അംഗീകരിക്കാനാവില്ല. നഷ്ടത്തിൽ പ്രവർത്തിച്ച സ്ഥാപനത്തിൽ ശമ്പള പരിഷ്കരണം അനുവദനീയമല്ല എന്ന നിലപാടാണ് സർക്കാർ വകുപ്പുകൾ സ്വീകരിച്ചത്. സമീപ വർഷങ്ങളിൽ കമ്പനി കൈവരിച്ച പുരോഗതി കണക്കിലെടുത്താണ് അനുകൂല നിലപാടിലേക്ക് വന്നത്. ഇൗയിനത്തിലെ കുടിശ്ശിക കണക്കാക്കിനൽകുന്നതിന് പരിശ്രമം കമ്പനി നടത്തി. ആദ്യഗഡു 2017ലെ ഒാണക്കാലത്ത് വിതരണം ചെയ്തു. ഒപ്പം അടുത്ത ഒരു ഗഡു ഇൗ മാസം ആദ്യം 10,000 രൂപ വീതം വിതരണം ചെയ്തു. ബാക്കി തുക സാമ്പത്തികം അനുകൂലമാകുന്ന മുറക്ക് നൽകാമെന്നും വിരമിച്ച ജീവനക്കാരുടെ പ്രതിനിധികൾ പെങ്കടുത്ത യോഗത്തിൽ അറിയിച്ചിട്ടുണ്ട്. 2010നുശേഷം വിരമിച്ച എല്ലാ ജീവനക്കാർക്കും വിരമിക്കുന്ന ദിവസംതന്നെ ഗ്രാറ്റ്വിറ്റി തുക നൽകുന്നു. ചില ജീവനക്കാർ നൽകിയ പരാതി ജില്ല ലേബർ ഒാഫിസർ തള്ളിക്കളയുകയും അപ്പീൽ കൊല്ലം റീജനൽ ജോയൻറ് ലേബർ കമീഷണറുടെ പരിഗണനയിലുമാണ്. 2003 മുതൽ 2006 വരെ കമ്പനി അടഞ്ഞുകിടന്ന കാലയളവിലെ ശമ്പള വിതരണത്തിന് ധനകാര്യ പരിശോധന വിഭാഗം അനുകൂലമല്ല. കഴിഞ്ഞ സർക്കാറി​െൻറ സ്വാധീനം ഉപയോഗിച്ച് ചിലർ ഇക്കാലയളവിലെ വേതനം കൈവശപ്പെടുത്തിയിട്ടുണ്ട്. ഇത് അർഹരായ എല്ലാവർക്കും നൽകണമെന്നാണ് മാനേജ്മ​െൻറി​െൻറ അഭിപ്രായം. ഇതിലും അനുവാദമില്ലാതെ പണം നൽകാൻ കഴിയാത്ത സ്ഥിതിയാണ്. കമ്പനി സ്ഥലം ഹോംകോക്ക് കൈമാറിയതും പുതിയ പ്രോജക്ട് നടപ്പിലാക്കുന്നതുമെല്ലാം സർക്കാർ തീരുമാനത്തി​െൻറ കൂടി ഭാഗമായാണ്. സർക്കാർ 28.15 കോടി അനുവദിച്ച് നാൺ ബിറ്റാലാക്ടം പ്ലാൻറ് നിർമിച്ചുവരുന്നു. കമ്പനിക്ക് ഡബ്ല്യു.എച്ച്.ഒ അംഗീകാരം ലഭിച്ചു. ലാബിൽ എൻ.എ.ബി.എൽ അക്രഡിറ്റേഷൻ തുടങ്ങി സ്ഥാപനം പുരോഗതിയിലേക്ക് വരുകയാണ്. ഇൗ ഘട്ടത്തിൽ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്നത് കെ.എസ്.ഡി.പിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.