പ്രളയദുരിതത്തിന്​ ശമനമില്ല; 5348 പേരെ മാറ്റിപ്പാർപ്പിച്ചു

ചെങ്ങന്നൂർ: താലൂക്കിൽ പ്രളയദുരിതം തുടരുന്നു. 153 ദുരിതാശ്വാസ ക്യാമ്പുകളിലായി 5348 പേരെ മാറ്റിപ്പാർപ്പിച്ചു. നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. മരങ്ങൾ പലയിടത്തും കടപുഴകി. തിരുവൻവണ്ടൂർ, മാന്നാർ, കുരട്ടിശ്ശേരി എന്നിവിടങ്ങളിൽ നാല് ക്യാമ്പുകൾ വീതവും മുളക്കുഴ, പുലിയൂർ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ മൂന്നും പാണ്ടനാട്ടിൽ രണ്ടും ആണ് ദുരിതാശ്വാസ കേന്ദ്രങ്ങൾ. തിരുവൻവണ്ടൂർ ജി.എച്ച്.എസ്, ഇരമല്ലിക്കര ഹിന്ദു യു.പി സ്കൂൾ, നന്നാട് വെസ്റ്റ് സ​െൻറർ, മാന്നാർ വില്ലേജിൽ കുട്ടമ്പേരൂർ യു.പി.എസ്, മാന്നാർ ചെങ്കിലാത്ത് എൽ.പി.എസ്, ഊട്ടുപറമ്പ് എം.എസ്.സി എൽ.പി.എസ്, മുളക്കുഴ വില്ലേജിൽ ഗവ. എച്ച്.എസ്.എസ്, കോടംതുരുത്ത് കോളനിയിൽ ഗ്രുവൽ സ​െൻറർ, മുളക്കുഴ പ്ലാക്കുടി പുത്തൻകാവ് സ​െൻറർ, കുരട്ടിശ്ശേരി വില്ലേജിൽ പാവുക്കര കമ്യൂണിറ്റി ഹെൽത്ത് സ​െൻറർ, മുക്കത്തേരിൽ ഗ്രൂവൽ സ​െൻറർ, കരയോഗം യു.പി.എസ്, പാവുക്കര സി.എം എൽ.പി.എസ്, പാണ്ടനാട് ഗവ. ഹോമിയോ ഡിസ്പെൻസറി, ഇല്ലിമല ക്യാമ്പ്, ഡബ്ല്യു.എം.ഇ ചർച്ച്, പുലിയൂർ പേരിശ്ശേരി കമ്യൂണിറ്റി ഹാൾ, ഗവ. എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. കൂടാതെ, പുലിയൂർ പുനരധിവാസ കോളനിയിലും ക്യാമ്പ് തുറന്നിട്ടുണ്ട്. എണ്ണക്കാട് വില്ലേജിൽ ഉളുന്തി യു.പി.എസ്, ഇലഞ്ഞിമേൽ അംഗൻവാടി, പ്ലാക്കാത്തറ കോളനി, ചെങ്ങന്നൂർ ശാസ്താംകുളങ്ങര നരസിംഹ ഒാഡിറ്റോറിയത്തിൽ 23 കുടുംബങ്ങളിലെ 96 പേർ, കീഴ്ച്ചേരിമേൽ ജെ.ബി.എസിൽ ഏഴ് കുടുംബങ്ങളിലെ 32 പേർ, മംഗലം അംഗൻവാടിയിൽ 15 കുടുംബങ്ങളിലെ 72 പേർ എന്നിങ്ങനെയാണ് ക്യാമ്പിലുള്ളത്. മഴ വീണ്ടും തുടരുകയാണെങ്കിൽ ക്യാമ്പുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു. താലൂക്കിലെ ഒമ്പത് വീടുകൾക്ക് ഭാഗികമായി നഷ്ടം ഉണ്ടായി. തിരുവൻവണ്ടൂർ പ്രാവിൻകൂട്-ഇരമല്ലിക്കര റോഡിൽ മഠത്തിലേത്തുപടിക്ക് സമീപം പടുകൂറ്റൻ മാവ് റോഡിലേക്ക് വീണ് വൈദ്യുതി ലൈൻ പൊട്ടിവീണ് വാഹന ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 6.45ഓടെ ചെങ്ങന്നൂരിൽനിന്ന് ഫയർഫോഴ്‌സ് എത്തി ഒരു മണിക്കൂറിലേറെ പണിപ്പെട്ടാണ് മരം മുറിച്ചുമാറ്റിയത്. എങ്കിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. ബുധനാഴ്ച ഉച്ചക്ക് ഒന്നിന് പുലിയൂർ ക്ഷേത്രത്തിന് കിഴക്ക് പാണ്ടിത്താരയിൽ ഓമനയുടെ വീടിന് മുകളിലേക്ക് ആഞ്ഞിലിമരം വീണ് നാശനഷ്ടം സംഭവിച്ചു. ഈ സമയം വീട്ടുകാർ അകത്തുണ്ടായിരുന്നെങ്കിലും തലനാരിഴക്കാണ് അപകടം ഒഴിവായത്. ചെങ്ങന്നൂരിൽനിന്ന് ഫയർഫോഴ്സ് എത്തി ഒന്നര മണിക്കൂർ പരിശ്രമത്തിനുശേഷം മരം മുറിച്ചുമാറ്റി. ചാരുംമൂടിലെ വീടുകളിൽ വെള്ളം കയറി ചാരുംമൂട്: താമരക്കുളം ചത്തിയറ നടീൽവയൽ പ്രദേശത്ത് ഇരുപതോളം വീടുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളായ ഇവിടെ വ്യാപകമായി കൃഷിനാശവും ഉണ്ടായി. നടീൽവയൽ പ്രദേശത്തെ താമസക്കാരായ പുത്തൻപുരക്കൽ ഷബീർ, സുരഭി ഭവനം രമണൻ, തങ്കമ്മ ഭവനം തങ്കമ്മ, ശരണ്യാലയം രവീന്ദ്രൻ, മൂലപ്പുര പുത്തൻവീട് അച്യുതൻ, മൂലപ്പുര പുത്തൻവീട് ശാലിനി, ചത്തിയറ മുറിയിൽ അശോകൻ, സോമാലയം സോമൻ, അരുൺ ഭവനം കൃഷ്ണൻകുട്ടി, തുഷാരയിൽ ഉഷ, തെക്കുടുക്കത്ത് സുധാകരൻ, അക്ഷയ ഭവനം മധു, അമ്പാടിയിൽ ഭാരതി, പൊന്നുഭവനം സുമംഗല തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്. വീടുകൾക്കുള്ളിലും വെള്ളം കയറിയതോടെ കുടുംബങ്ങളുടെ ജീവിതവും ദുരിതത്തിലായി. ശക്തമായ മഴക്കൊപ്പം വീടിനോട് ചേർന്ന തോട് കവിഞ്ഞൊഴുകുന്നതാണ് വീടുകളിൽ വെള്ളം കയറാൻ കാരണം. ഇവരുടെ വീടുകളിലേക്കുള്ള റോഡും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. വാഴ, ചേന, ചേമ്പ്, ചീനി തുടങ്ങിയ കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്. അടിയന്തര സഹായം േവണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.