ആലപ്പുഴ: കുട്ടനാട് ഉൾെപ്പടെ താലൂക്കുകളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ ഡി.എം.ഒയുടെ നേതൃത്വത്തിൽ വൈദ്യസംഘം രോഗപ്രതിരോധ പ്രവർത്തനം കാര്യക്ഷമമായി നിർവഹിക്കണമെന്ന് കലക്ടർ നിർദേശം നൽകി. ആരോഗ്യ കേന്ദ്രങ്ങളിൽ എത്താൻ കഴിയാത്തവർക്ക് േഫ്ലാട്ടിങ് ഡിസ്പെൻസറികളുടെ സേവനം ലഭ്യമാക്കാൻ ഡി.എം.ഒയോട് നിർദേശിച്ചു. 21 വരെ എല്ലാ റവന്യൂ ഡിവിഷനൽ ഓഫിസുകളും താലൂക്ക് ഒാഫിസുകളും വില്ലേജ് ഒാഫിസുകളും 24 മണിക്കൂറും പ്രവർത്തിക്കേണ്ടതാണ്. എല്ലാ ദുരിതാശ്വാസ ക്യാമ്പുകളിലും അവശ്യ സാധനങ്ങൾ തടസ്സംകൂടാതെ എത്തിക്കുന്നതിന് സിവിൽ സപ്ലൈസും സപ്ലൈകോ ഉദ്യോഗസ്ഥരും അടിയന്തര നടപടി സ്വീകരിക്കണം. അടിയന്തര ഘട്ടത്തിൽ ദുരിതബാധിതർക്ക് ആവശ്യമായ സൗകര്യം ഒരുക്കാനും ക്യാമ്പ് പ്രവർത്തിപ്പിക്കാനും ൈപ്രവറ്റ് സ്കൂളുകൾ ഉൾെപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരുമായി സഹകരിക്കണം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിലും മറ്റ് കാലവർഷ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി റവന്യൂ ഉദ്യോഗസ്ഥരുമായി യോജിച്ച് പ്രവർത്തിക്കണം. ശുദ്ധമായ ജലം ലഭ്യമാക്കാൻ വാട്ടർ അതോറിറ്റി അടിയന്തര നടപടി സ്വീകരിക്കണം. കടൽക്ഷോഭം രൂക്ഷമായ പ്രദേശങ്ങളിൽ കടൽഭിത്തി നിർമാണത്തിന് ഇറിഗേഷൻ വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി നൽകി. കലവൂർ കാട്ടൂർ പള്ളിയുടെ വടക്ക്, നല്ലാനിക്കൽ, വളഞ്ഞവഴി വ്യാസ ജങ്ഷൻ എന്നിവിടങ്ങളിൽ താൽക്കാലിക നടപടി സ്വീകരിക്കാൻ ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർക്ക് കലക്ടർ നിർദേശം നൽകി. കുട്ടനാട് പ്രദേശങ്ങളിൽ പ്രകൃതിക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ദുരിതാശ്വാസ പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് ഒരു ഡെപ്യൂട്ടി കലക്ടറെ ചുമതലപ്പെടുത്താൻ തീരുമാനിച്ചു. കുട്ടനാട് താലൂക്കിൽ കിടങ്ങറ കെ.സി ജെട്ടിയിൽ യാത്രക്കാർക്ക് ബോട്ടുയാത്ര ദുർഘടമായതിനാൽ കാവാലം വഴിയുള്ള എല്ലാ ബോട്ടുകളും ജെട്ടിയിൽ എത്തി പോകുന്നതിന് വാട്ടർ ട്രാൻസ്പോർട്ട്് ഡയറക്ടർക്ക് നിർദേശം നൽകി. കെ.സി ജെട്ടിയിൽ ഗർഭിണികൾക്കും രോഗികൾക്കും ബോട്ടുയാത്ര ദുർഘടമാകുന്ന സാഹചര്യത്തിൽ പൊലീസ് ബോട്ട് കെ.സി ജെട്ടിയിൽ സജ്ജമാക്കുന്നതിനും ആവശ്യത്തിന് പൊലീസിനെ നിയോഗിക്കുന്നതിനും ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകാനും േയാഗത്തിൽ തീരുമാനിച്ചു. ദുരന്തനിവാരണത്തിന് എൻ.ഡി.ആർ.എഫ് ടീം എത്തുന്നതിന് ജില്ല ഭരണകൂടം ആവശ്യപ്പെട്ടതിനാൽ വ്യാഴാഴ്ച അവർ ജില്ലയിൽ എത്തും. ടീമിെൻറ ഏകോപനത്തിന് ഡെപ്യൂട്ടി കലക്ടറെ (എൽ.എ) ചുമതലപ്പെടുത്തി. കൺേട്രാൾ റൂമുകൾ: കലക്ടറേറ്റ്: 0477-2238630 അമ്പലപ്പുഴ: 0477-225377 ചേർത്തല: 0478-2813103 കുട്ടനാട്: 0477-2702221 ചെങ്ങന്നൂർ: 0479-2452334 മാവേലിക്കര: 0479-2302216 കാർത്തികപ്പള്ളി: 0479-2412797
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.