സൈബർ ഹാക്കേഴ്സ്​ ഗ്രൂപ്പിനെക്കുറിച്ച് അന്വേഷണം

നെടുമ്പാശ്ശേരി: സംസ്ഥാന പൊലീസി​െൻറ സൈബർസെല്ലിനെ വെല്ലുന്ന വിധത്തിൽ സൈബർ കുറ്റാന്വേഷകരെന്ന പേരിൽ അനധികൃതമായി പ്രവർത്തിക്കുന്ന സൈബർ ഹാക്കേഴ്സ് ഗ്രൂപ്പിനെക്കുറിച്ച് അന്വേഷണം തുടങ്ങി. ഗ്രൂപ് പലരെയും ഭീഷണിപ്പെടുത്തി പണം തട്ടുന്നുവെന്നതുൾപ്പെടെ ഒട്ടേറെ ആക്ഷേപങ്ങൾ ഉയർന്നതിനെ തുടർന്നാണ് അന്വേഷണം. സ്ത്രീകളെ അപമാനിക്കുന്നവരെ കണ്ടെത്തി പൊതുജനമധ്യത്തിൽ തുറന്നുകാട്ടുന്നതുൾപ്പെടെ ഗുണപരമായ പ്രവർത്തനങ്ങൾ എന്ന പേരിലാണ് പലരും ഇവരുടെ സഹായങ്ങൾ തേടുന്നത്. ഇവർ ഹാക്ക് ചെയ്താണ് പലരുടെയും യഥാർഥ ഐഡി മനസ്സിലാക്കുന്നത്. അതിനുശേഷം സ്ക്രീൻഷോട്ട് വരെ ഇടുന്നുണ്ട്. എന്നാൽ, അടുത്തിടെ ഒരു വനിത സിവിൽ പൊലീസ് ഓഫിസർ നൽകിയ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് സൈബർ ഹാക്കേഴ്സ് പൊലീസിനെ വെല്ലുന്ന രീതിയിൽ സമാന്തര പ്രവർത്തനം നടത്തുന്നതായി കണ്ടെത്തിയത്. മാത്രമല്ല നിരവധി പേരുകളിൽ ഇവർ ഫേസ് ബുക്കിൽ പല പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും വ്യക്തമായിട്ടുണ്ട്. സൈബർ വിദഗ്ധരായ ചിലരെ പൊലീസി​െൻറ അന്വേഷണത്തിൽ സഹായത്തിനായി ഉപയോഗപ്പെടുത്താറുണ്ടെങ്കിലും സമാന്തര സൈബർ പൊലീസ് പ്രവർത്തനം കുറ്റകരമാണ്. സൈബർ ഹാക്കേഴ്സിനെതിരെ ലഭിച്ചിട്ടുള്ള വിവിധ പരാതികളും ഇതോടൊപ്പം അന്വേഷിക്കും. സൈബർ ഹാക്കേഴ്സായി പ്രവർത്തിക്കുന്ന പലരും വിദേശത്തുള്ളവരാണ്. അതുകൊണ്ട് തന്നെ ഇവരെക്കുറിച്ച് പലപ്പോഴും സൈബർപൊലീസ് അന്വേഷണം നടത്തിയാലും കൂടുതൽ വിവരങ്ങൾ ലഭ്യമാകാറില്ല. പൊലീസുകാരിക്ക് ഫേസ്ബുക്കിലൂടെ അപമാനം: ഒരാൾ കൂടി കസ്റ്റഡിയിൽ നെടുമ്പാശ്ശേരി: കൊച്ചി മെേട്രായിലെ സുരക്ഷ ഉദ്യോഗസ്ഥയെ സോഷ്യൽ മീഡിയയിലൂടെ നിരന്തരം അപമാനിച്ച കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി റൂറൽ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശിയായ ജൽജാസിനെയാണ് കസ്റ്റഡിയിലെടുത്തത്. സുരക്ഷ ഉദ്യോഗസ്ഥയുടെ ഫേസ് ബുക്കിലൂടെ ഇയാൾ നടത്തിയ പരാമർശത്തി​െൻറ വിശദവിവരങ്ങൾ പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. കേസിൽ നേരത്തേ സിദ്ദീഖ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ ചില പ്രതികൾ വിദേശത്തുള്ളവരാണ്. സുരക്ഷ ഉദ്യോഗസ്ഥക്കെതിരെ മോശം പരാമർശം നടത്തിയവരിൽ പലരും വ്യാജ ഐഡിയിലാണ് ഫേസ് ബുക്കിൽ പ്രവർത്തിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.