ചെങ്ങന്നൂര്‍: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും 'മാതൃഭൂമി' ചീഫ് റിപ്പോര്‍ട്ടറുമായ എന്‍.എസ്. ബിജുരാജ് (50) നിര്യാതനായി. ബുധനാഴ്ച രാവിലെ കോഴഞ്ചേരി സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ചെങ്ങന്നൂര്‍ തിട്ടമേല്‍ ഉഷസ്സില്‍ പരേതനായ റിട്ട. എ.ഇ.ഒ ആര്‍. നടരാജെൻറയും കൊത്തപ്പള്ളി കെ.കെ.കെ.വി.എം.എച്ച്.എസ് റിട്ട. അധ്യാപിക കെ.എന്‍. സരസമ്മയുടെയും മകനാണ്. ബംഗളൂരു, മംഗളൂരു, പട്ന എന്നിവിടങ്ങളില്‍ പ്രത്യേക ലേഖകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ആല കോടുകുളഞ്ഞി വിഷ്ണുപ്രഭയില്‍ കുടുംബാംഗം ഹേമ. മകന്‍: ഗൗതം ബി. രാജ്. സഹോദരി: ബിന്ദു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ 10ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.