ആലപ്പുഴ: അമ്പലപ്പുഴയിൽ തീരത്തടിഞ്ഞ ബാർജിൽ ഇന്ധനം ഇല്ലാത്തതിനാൽ മലിനീകരണത്തിനുള്ള സാധ്യതയില്ലെന്ന് ആലപ്പുഴ പോർട്ട് അധികൃതർ. ടഗിനോടൊപ്പം ബാർജ് വലിച്ചുമാറ്റുന്നതിന് 40 ടൺ ശേഷിയുള്ള ഒരു ടഗ്കൂടി ലഭ്യമാക്കാനുള്ള ശ്രമം നടന്നുവരുന്നു. കേരളതീരത്ത് ശേഷി കുറഞ്ഞ ടഗുകളാണുള്ളത്. ടഗുകളുടെയും വടത്തിെൻറയും ലഭ്യത ഉറപ്പാക്കിയശേഷം മാത്രമേ ബാർജ് കെട്ടിവലിക്കുന്നതിനുള്ള പദ്ധതി അംഗീകരിക്കാനാകൂവെന്ന് പോർട്ട് അധികൃതർ വ്യക്തമാക്കി. ബാർജ് കെട്ടിവലിക്കാൻ ഉപയോഗിച്ച 'അൽഫത്താൻ രണ്ട്' എന്ന ടഗ് ഇന്ധനം നിറക്കുന്നതിനും അറ്റകുറ്റപ്പണികൾ നടത്തുന്നതിനുമായി കൊല്ലം തുറമുഖത്താണ് ബെർത്ത് ചെയ്തിരിക്കുന്നത്. ടഗിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ ട്രക്കുകൾ വഴി ഇന്ധനം നൽകുന്നതിനുള്ള നടപടി സ്വീകരിച്ചു. തടസ്സം വരുന്ന പക്ഷം ടഗ് കൊച്ചി തുറമുഖത്തെത്തിച്ച് ഭാരത് പെട്രോളിയം കോർപറേഷനിൽനിന്ന് നേരിട്ട് ഇന്ധനം നിറക്കാനുള്ള സാധ്യത പരിശോധിക്കും. ടഗ് കൊല്ലം തുറമുഖം വിടുന്നതിനുമുമ്പ് അറ്റകുറ്റപ്പണി പൂർത്തിയാക്കണം. വടം വാങ്ങുന്നതിനുള്ള ഓർഡർ ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് നൽകിയതായി ഉടമസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.