മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാനായി 16ാം വാർഡ് മെംബർ പി.എ. അനിൽ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിലെ മുൻധാരണയനുസരിച്ച് ഒമ്പതാം വാർഡ് അംഗം പി.എം. അബൂബക്കർ രാജിവെച്ച ഒഴിവിലേക്കാണ് തുടർന്നുള്ള രണ്ടര വർഷത്തേക്ക് അനിൽ െതരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് അംഗങ്ങളുള്ള ക്ഷേമകാര്യ സ്ഥിരംസമിതിയിൽ യു.ഡി.എഫ് പ്രതിനിധികൾ മൂന്നും എൽ.ഡി.എഫ് പ്രതിനിധികൾ രണ്ടുമാണ്. എൽ.ഡി.എഫ് പ്രതിനിധികൾ ഹാജരാകാത്തതിനാൽ എതിരില്ലാതെയാണ് യു.ഡി.എഫ് പ്രതിനിധി അനിൽ െതരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.