തുല്യത രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മൂവാറ്റുപുഴ: സാക്ഷരതാമിഷന്‍ നടത്തിവരുന്ന 10ാംതരം തുല്യത ഹയർസെക്കൻഡറി തുല്യത കോഴ്‌സുകളിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 10ാംതരം തുല്യതക്ക് ഏഴാം ക്ലാസ് ജയിച്ചവര്‍ക്കും എട്ട്, ഒൻപത്, 10 ക്ലാസുകളില്‍ തോറ്റവര്‍ക്കും അപേക്ഷിക്കാം. 17 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഹയർ സെക്കൻഡറി തുല്യതക്ക് 10ാംക്ലാസ് ജയിച്ചവര്‍ക്കും പ്ലസ് ടു തോറ്റവര്‍ക്കും അപേക്ഷിക്കാം. 22 വയസ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഫോൺ: 9544121351. താലൂക്ക് വാര്‍ഷികം മൂവാറ്റുപുഴ: കേരള ക്ഷേത്രസംരക്ഷണസമിതി മൂവാറ്റുപുഴ താലൂക്ക് വാര്‍ഷികം വെള്ളൂര്‍ക്കുന്നം ക്ഷേത്ര ഊട്ടുപുരയില്‍ നടന്നു. താലൂക്ക് പ്രസിഡൻറ് ടി.ആര്‍. പ്രസാദ് പതാകയുയര്‍ത്തി ഉദ്ഘാടനം ചെയ്തു. സമിതി ജില്ല സെക്രട്ടറി എം.സി. ഉണ്ണികൃഷ്ണന്‍, ജോ. സെക്രട്ടറി എം.പി. ചന്ദ്രശേഖരന്‍, സംസ്ഥാന യുവജന പ്രമുഖ് വിപിന്‍, ജില്ല സമിതിഅംഗങ്ങളായ പി.എന്‍. രവി, ലൈലാരവീന്ദ്രന്‍, പി.എന്‍. രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. സെക്രട്ടറി പി.ജി. വിജയന്‍ വാര്‍ഷികറിപ്പോര്‍ട്ടും വിവിധ ശാഖാസെക്രട്ടറിമാര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.