അനർഹ റേഷൻകാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റണം

മൂവാറ്റുപുഴ: അനർഹമായി മുൻഗണന വിഭാഗത്തിൽപെട്ട റേഷൻകാർഡ് കൈവശം വെച്ചിട്ടുള്ളവർ സ്വമേധയ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ ആവശ്യപ്പെട്ടു. അർഹരല്ലാത്തവർ എ.എ.വൈ കാർഡ് കൈവശം െവക്കുന്നത് നിയമവിരുദ്ധമാണ്. ഇവർക്ക് സ്വമേധയ പൊതുവിഭാഗത്തിലേക്ക് മാറുന്നതിനുള്ള അവസാന തീയതി ഇൗ മാസം 25 ആണ്. ഇതിനുശേഷവും അനർഹമായി കൈവശം െവക്കുന്നവർ റേഷൻസാധനങ്ങളുടെ തുകയും പിഴയും ഒടുക്കാൻ ബാധ്യസ്ഥരാണെന്നും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. അനർഹമായി മുൻഗണന റേഷൻകാർഡുകൾ കൈവശം െവച്ചിട്ടുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് താലൂക്ക് ൈപ്ലെഓഫിസിൽ അറിയിക്കാം. ഫോൺ: 9188527368.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.