ബാർജ്​ തീരത്തടിഞ്ഞത്​ കാണാൻ ആയിരങ്ങൾ എത്തി

അമ്പലപ്പുഴ: കൗതുകകാഴ്ച കാണാന്‍ നീര്‍ക്കുന്നം തീരത്തേക്ക് ആയിരങ്ങളാണെത്തുന്നത്. തിങ്കളാഴ്ച രാവിലെ എട്ടോടെ തീരത്ത് കപ്പലടിഞ്ഞെന്ന വാര്‍ത്ത പരന്നതോടെ നീര്‍ക്കുന്നത്തേക്ക് ജനം ഒഴുകുകയായിരുന്നു. അറിഞ്ഞവര്‍ ഇത് പറഞ്ഞുപരത്തിയതോടെ കടപ്പുറവും തീരപ്രദേശവും ജനസമുദ്രമായി. രാവിലെ കടപ്പുറത്തെത്തിയവര്‍ക്ക് ഈ കാഴ്ച അദ്ഭുതം നിറഞ്ഞതായിരുന്നു. തീരത്തോട് ചേര്‍ന്ന് ആടിയുലയുന്ന 'കപ്പല്‍' കൈയെത്തും ദൂരത്തായിരുന്നു. മണിക്കൂറുകളോളം കണ്ട് ആസ്വദിച്ചവര്‍ക്കും ഇത് എവിടെനിന്ന് വന്നു എന്ന് അറിയില്ലായിരുന്നു. വന്നവരെല്ലാം ചിത്രവും ദൃശ്യങ്ങളും മൊബൈലില്‍ പകര്‍ത്തി. മഴയെ അവഗണിച്ചാണ് കിലോമീറ്ററുകള്‍ക്കപ്പുറത്തുനിന്നുപോലും പതിനായിരങ്ങള്‍ രാവിലെതന്നെ ഇവിടെയെത്തിയത്. അമ്പലപ്പുഴ െപാലീസും തോട്ടപ്പള്ളിയില്‍നിന്ന് തീരദേശ െപാലീസും സ്ഥലത്തെത്തിയിരുന്നു. എന്നാല്‍, ഇവര്‍ക്കും ഇത് ഇവിടെ എങ്ങനെ എത്തി എന്നറിയില്ലായിരുന്നു. എന്നാല്‍, പിന്നീടാണ് ഇത് കപ്പല്‍ അല്ലെന്ന് പലരും അറിയുന്നത്. ബാർജ് കാണാനെത്തിയവരുടെ വാഹനങ്ങള്‍കൊണ്ട് തീരദേശ റോഡില്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെട്ടതോടെ ആലപ്പുഴ എ.ആര്‍ ക്യാമ്പില്‍നിന്ന് കൂടുതല്‍ െപാലീസും സ്ഥലത്തെത്തി. ദൂരെദേശത്തുനിന്നുപോലും കുടുംബസമേതമാണ് പലരും ഇവിടെയെത്തിയത്. ആഞ്ഞടിക്കുന്ന തിരമാലയെ അവഗണിച്ച് ബാർജിനെ അടുത്തു കാണാന്‍ പലരും കടലിലിറങ്ങി. കടല്‍ഭിത്തിയോട് ചേര്‍ന്നുകിടന്ന ബാർജിന് സമീപം ഇതി​െൻറ കൂറ്റന്‍ റോപ്പും പൊട്ടിക്കിടപ്പുണ്ടായിരുന്നു. ഉച്ചക്കുശേഷവും ബാർജ് കാണാനെത്തുന്നവരുടെ തിരക്ക് വര്‍ധിക്കുകയായിരുന്നു. എന്തായാലും ഇതുവരെ കാണാത്ത ജനസമുദ്രത്തിനാണ് നീര്‍ക്കുന്നം തീരദേശം ഇന്നലെ സാക്ഷിയായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.