ജാതി പറയുന്നത് അഭിമാനം -വെള്ളാപ്പള്ളി നടേശൻ

ഹരിപ്പാട്: ജാതി പറയുന്നത് അഭിമാനമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂനിയനിലെ ശ്രീനാരായണ ധർമോത്സവവും പ്രതിഭ സംഗമവും പ്രതിഭകളെ ആദരിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടിൽ ജാതി അധിഷ്ഠിതമായ നിയമം നിലനിൽക്കുമ്പോൾ ജാതി പറഞ്ഞേ പറ്റു. ജാതി ലഹളകൾ ഉണ്ടാക്കാനല്ല, മറിച്ച് നീതി ലഭിക്കാനായാണ് ജാതി പറയേണ്ടത്. ജനാധിപത്യ വ്യവസ്ഥയിൽ ഈഴവ​െൻറ വളർച്ച ഒച്ച് ഇഴയുന്നത് പോലെയും മറ്റുള്ളവരുടെ വളർച്ച ജെറ്റ് പായുന്നത് പോലെയുമാണ്. സംവരണത്തിൽപോലും വെള്ളം ചേർക്കാനുള്ള ശ്രമങ്ങളും മുന്നാക്കക്കാരെ സഹായിക്കുന്ന രാഷ്ട്രീയ മുതലെടുപ്പുകളുമാണ് നടക്കുന്നത്. മറ്റുള്ളവരുടെ അവകാശങ്ങൾ പിടിച്ചുപറിക്കലല്ല, ഉള്ള അവകാശങ്ങൾ നേടിയെടുക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂനിയൻ പ്രസിഡൻറ് എസ്. സലീംകുമാർ അധ്യക്ഷത വഹിച്ചു. ശ്രീനാരായണദർശന പഠനകേന്ദ്രം ആചാര്യൻ വിശ്വപ്രകാശം എസ്. വിജയാനന്ദ്, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ. ശ്രീനിവാസൻ, ഡി. ധർമജൻ, യൂനിയൻ കൗൺസിലർമാരായ ആർ. ഓമനക്കുട്ടൻ, തൃക്കുന്നപ്പുഴ പ്രസന്നൻ, എസ്. ജയറാം, യു. ചന്ദ്രബാബു, അയ്യപ്പൻ കൈപ്പള്ളിൽ, പി.എൻ. അനിൽ കുമാർ, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ബിനു കരുണാകരൻ, എൻ. ചിത്രാംഗദൻ, വനിത സംഘം പ്രസിഡൻറ് സി. മഹിളാമണി, സെക്രട്ടറി രാധ അനന്തകൃഷ്ണൻ, യൂത്ത്മൂവ്മ​െൻറ് പ്രസിഡൻറ് എസ്. മനോജ്, സെക്രട്ടറി ജിതിൻ ചന്ദ്രൻ, ശാന്തകുമാർ, രഘുനാഥ്, ദിനിൽ, രാജീവ് എന്നിവർ സംസാരിച്ചു. യൂനിയൻ സെക്രട്ടറി എൻ. അശോകൻ സ്വാഗതവും വൈസ് പ്രസിഡൻറ് ഡി. കാശിനാഥൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.