അമ്പലപ്പുഴ: എസ്.എൻ കവല കഞ്ഞിപ്പാടം റോഡ് പുനർനിർമാണത്തിെൻറ പേരിൽ ഇരുവശവും പൊളിച്ചത് റോഡിെൻറ സമീപത്തെ വീട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. റോഡിൽ ഇറങ്ങാനോ വാഹനങ്ങൾ ഇറക്കാനോ സാധിക്കുന്നില്ല. സ്കൂളുകളിലേക്ക് പോകുന്ന വാഹനങ്ങളിൽ കുട്ടികളെ കയറ്റാൻ വീട്ടമ്മമാരും വിഷമിക്കുകയാണ്. ജങ്ഷനിൽനിന്ന് കഞ്ഞിപ്പാടം ഭാഗത്തേക്ക് ബസിൽ കയറാനും യാത്രക്കാർ ബുദ്ധിമുട്ടുന്നു. കഞ്ഞിപ്പാടം കട്ടക്കുഴി ഭാഗത്തുള്ളവർ വണ്ടാനം ആശുപത്രിയിലേക്ക് പോകുന്നതും ഈ റോഡിലൂടെയാണ്. രണ്ടാഴ്ച മുമ്പ് എക്സ്കവേറ്റർ കൊണ്ടുവന്ന് ഇരുവശവും മാന്തിപ്പൊളിച്ചത് കാരണം കാനകൾ പൊട്ടിപ്പൊളിഞ്ഞു. എത്രയുംവേഗം പൊതുമരാമത്ത് വകുപ്പ് നടപടി സ്വീകരിക്കണം. തുണ്ടിൽ ബഷീർ പീസ് റെസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ്, എസ്.എൻ കവല കഞ്ഞിപ്പാടം റോഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.