വിമാനത്താവളങ്ങളിൽ സി.ഐ.എസ്​.എഫ് കൂടുതൽ സുരക്ഷ സംവിധാനങ്ങളൊരുക്കുന്നു

നെടുമ്പാശ്ശേരി: എല്ലാ വിമാനത്താവളങ്ങളിലും കൂടുതൽ സുരക്ഷ ഒരുക്കുന്നതിന് സി.ഐ.എസ്.എഫ് ഒരുങ്ങുന്നു. കൂടുതൽ വിമാനത്താവളങ്ങളിൽ ഡോർ െഫ്രയിം മെറ്റൽ ഡിറ്റക്ടറും എക്സ്പ്ലോസിവ് ട്രേസ് ഡിറ്റക്ടേഴ്സും സ്ഥാപിക്കാനാണ് തീരുമാനം. രാജ്യത്തെ തന്ത്രപ്രധാന വിമാനത്താവളങ്ങളിൽ കൂടുതൽ സുരക്ഷയും ജാഗ്രതയും ഏർപ്പെടുത്തിയപ്പോൾ ചെറിയ വിമാനത്താവളങ്ങളിൽ അക്രമപ്രവർത്തനങ്ങൾ നടത്താൻ തീവ്രവാദി സംഘടനകൾ പദ്ധതിയൊരുക്കിയേക്കുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. രാജ്യത്തെ 60 വിമാനത്താവളങ്ങളിലാണ് നിലവിൽ സി.ഐ.എസ്.എഫി​െൻറ സുരക്ഷയുള്ളത്. തന്ത്രപ്രധാന ഭാഗങ്ങളിൽ കൂടുതൽ സി.സി.ടി.വി കാമറകളും സ്ഥാപിക്കും. സി.സി.ടി.വി കാമറകളെല്ലാം പ്രവർത്തനക്ഷമമാണെന്ന് ഇടയ്ക്കിടെ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.