നിപ വൈറസ്​ ചതിച്ചു; മഴയാസ്വദിക്കാൻ കൂടുതൽ വിദേശികളെത്തുന്നില്ല

നെടുമ്പാശ്ശേരി: നിപ വൈറസ് ബാധയെ വളരെ വേഗത്തിൽ പ്രതിരോധിക്കാൻ കേരളത്തിന് കഴിഞ്ഞുവെങ്കിലുംറ ടൂറിസംമേഖലയെ കാര്യമായി ബാധിച്ചു. സാധാരണ മഴക്കാലത്ത് കാലവർഷം ആസ്വദിക്കാൻ ധാരാളമായി വിദേശികൾ എത്താറുണ്ട്. പലരും ആയുർവേദ ചികിത്സയും നടത്തിയാണ് മടങ്ങാറുളളത്. എന്നാൽ, ഇത്തരത്തിൽ ആയുർവേദ ചികിത്സക്കായി ബുക്ക് ചെയ്ത നിരവധി പേർ റദ്ദാക്കി. നെടുമ്പാശ്ശേരിയിൽനിന്നും വയനാട്, ഇടുക്കി ജില്ലകളിലേക്ക് വിനോദസഞ്ചാരത്തിനായി പോകുന്ന വിദേശികളുടെ എണ്ണത്തിൽ ഇപ്പോൾ വലിയ തോതിൽ കുറവുണ്ട്. കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നതും യാത്ര കുറയ്ക്കാൻ കാരണമാക്കി. ആലപ്പുഴയിലേക്ക് ഹൗസ്ബോട്ടിനും ഇക്കുറി കാര്യമായി ആളുകളെത്തുന്നില്ല. ഐക്യരാഷ്്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യ ടൂറിസം മേഖലയിൽ ലോകത്തെ നാലാം സ്ഥാനത്തേക്ക് താമസിയാതെ കുതിക്കും. ഇന്ത്യയിൽ ആഭ്യന്തര വിനോദസഞ്ചാര മേഖലയും കുതിക്കുന്നുണ്ട്. തീർഥാടന ടൂറിസത്തിലാണ് കൂടുതൽ കുതിപ്പ്. ഏറ്റവും കൂടുതൽ ആഭ്യന്തര ടൂറിസ്റ്റുകൾ തമിഴ്നാട്ടിലേക്ക് എത്തുന്നത് തന്നെ തീർഥാടനവും കൂടി ലക്ഷ്യമിട്ടാണെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.