ചേർത്തല: ബിന്ദുവിനും സഹോദരൻ പ്രവീണിനുമായുള്ള സ്വത്തുക്കൾ ബിന്ദുവിെൻറ മാത്രം പേരിലേക്ക് മാറ്റിയ വിൽപത്രത്തെ കുറിച്ച് പ്രവീണിെൻറ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ചേർത്തല, പട്ടണക്കാട് സബ് രജിസ്ട്രാർ ഓഫിസുകളിൽനിന്ന് ഇതിെൻറ രേഖകൾ പൊലീസ് ശേഖരിച്ചു. വിൽപത്ര പ്രകാരം വിറ്റ വസ്തുക്കൾ വാങ്ങിയവരെ പൊലീസ് ചോദ്യം ചെയ്യും. ബിന്ദു പദ്മനാഭെൻറ പേരിൽ വ്യാജ മുക്താർ ചമച്ച കേസിലെ ഒന്നാം പ്രതി സെബാസ്റ്റ്യനെ തിങ്കളാഴ്ച പള്ളിപ്പുറത്തെ വീട്ടിലെത്തിച്ച് തെളിവെടുക്കും. എസ്.എസ്.എൽ.സി ബുക്ക് നിർമിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിെൻറ ഭാഗമായാണിത്. ബിന്ദുവിെൻറ വ്യാജ ഡ്രൈവിങ് ലൈസൻസുമായി ബന്ധപ്പെട്ട പ്രതി ഷൺമുഖത്തെ േമട്ടുപ്പാളയത്ത് എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി ഞായറാഴ്ച രാത്രി മടങ്ങിയെത്തി. ഇയാൾ നേരേത്ത നടത്തിയ ഡ്രൈവിങ് സ്കൂളിലും വീട്ടിലുമാണ് പരിശോധന നടത്തിയത്. വർഷങ്ങൾക്കുമുമ്പേ ഡ്രൈവിങ് സ്കൂൾ നിർത്തിയതിനാൽ രേഖകളൊന്നും കിട്ടിയില്ല. സെബാസ്റ്റ്യെൻറയും ഷൺമുഖത്തിെൻറയും കസ്റ്റഡി ചൊവ്വാഴ്ച അവസാനിക്കും. ബിന്ദു എം.ബി.എക്ക് പഠിച്ച ചെന്നൈ ഭാരത് കോളജിൽ അന്വേഷണത്തിന് തിരോധാനം അന്വേഷിക്കുന്ന നർേകാട്ടിക് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ഞായറാഴ്ച വൈകീട്ട് ചെന്നൈക്ക് തിരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.