പണമിടപാട് സ്ഥാപന ഉടമയെ തീ​െകാളുത്തി കൊന്ന സംഭവം; ഞെട്ടലോടെ സുമേഷി​െൻറ നാട്ടുകാർ

ചാരുംമൂട് (ആലപ്പുഴ): പണമിടപാട് സ്ഥാപന ഉടമയെ തീെകാളുത്തി കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ കുറിച്ച് കാര്യമായ വിവരങ്ങളില്ലാതെ നാട്ടുകാർ. വർഷങ്ങൾ മുമ്പ് ജോലി തേടി പോയ പ്രതി െകാലപാതകത്തിൽ പിടിയിലായ വിവരം അറിഞ്ഞ് നാട്ടുകാർ ഞെട്ടുകയായിരുന്നു. പുതുപ്പാടി കൈതപ്പൊയിലിലെ മലബാർ ഫിനാൻസിയേഴ്സ് ഉടമ കുപ്പായക്കോട് ഒളവക്കുന്നേൽ പി.ടി. കുരുവിളയെ പെട്രോൾ ഒഴിച്ച് തീവെച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് വള്ളികുന്നം കടുവിനാൽ മേലാത്തറയിൽ സുമേഷ് ഭവനത്തിൽ സുമേഷ് (40) പിടിയിലായത്. വർഷങ്ങൾ മുമ്പ് ജോലി തേടി പോയ സുമേഷ് വല്ലപ്പോഴുമേ നാട്ടിൽ എത്താറുണ്ടായിരുന്നുള്ളൂ. ഏതാനും ആഴ്ചകൾ മുമ്പ് നാട്ടിലെത്തിയതായി പറയുന്നു. ചികിത്സക്ക് നൽകിയ പണം മടക്കിത്തരാമെന്ന് പറഞ്ഞ് ഏതാനും ദിവസങ്ങൾ മുമ്പ് വിളിച്ചിരുന്നതായി സുമേഷി​െൻറ അച്ഛൻ പറയുന്നു. പ്ലംബിങ് തൊഴിലാളിയായ സുമേഷ് കോഴിക്കോടായിരുന്നുവെന്നത് മാത്രമേ അറിയുമായിരുന്നുവെന്ന് ചില ബന്ധുക്കളും പറയുന്നു. സുമേഷ് വിവാഹിതനായിരുന്നുവെന്നും വർഷങ്ങൾ മുമ്പ് കേൾവിക്കുറവുള്ള സ്ത്രീയുമായി ഇയാൾ നാട്ടിൽ എത്തി മാസങ്ങളോളം വള്ളികുന്നത്തെ വീട്ടിൽ താമസിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. മാതാവി​െൻറ മരണശേഷം രോഗബാധിതനായ പിതാവിനെ ശുശ്രൂഷിക്കാൻ ഹോം നഴ്സിനെ കൊണ്ടുവന്നിരുന്നതായും പറയപ്പെടുന്നു. ഇത് ഇയാളുടെ ഭാര്യയായിരുന്നുെവന്നും പറയുന്നു. വള്ളികുന്നം പൊലീസി​െൻറ നിരീക്ഷണത്തെ തുടർന്നാണ് സുമേഷ് പിടിയിലായത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പിടികൂടാൻ സഹായിച്ചത്. വള്ളികുന്നത്തെ വീട്ടിൽ എത്താൻ സാധ്യത ഉണ്ടെന്ന് എസ്.ഐ എം.സി.അഭിലാഷിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് സുമേഷി​െൻറയും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഫോൺ നിരീക്ഷിച്ചുവരികയായിരുന്നു. നിരീക്ഷണത്തിലായിരുന്ന ടവർ ലൊക്കേഷനിൽ തിരൂരിൽനിന്ന് സന്ദേശം വള്ളികുന്നത്തേക്ക് വന്നതായി എസ്.ഐ പറഞ്ഞു. ഇൗ വിവരം താമരശ്ശേരി പൊലീസിന് കൈമാറുകയും പിടിയിലാകുകയുമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.