ഭൂസംരക്ഷണ സേന രൂപവത്​കരിക്കണം -​െക.എൽ.ആർ.എസ്​.എ

ആലപ്പുഴ: സർക്കാർ ഭൂമി സംരക്ഷിക്കാൻ എല്ലാ ജില്ലകളിലും ഭൂസംരക്ഷണ സേന രൂപവത്കരിക്കണമെന്ന് കേരള ലാൻഡ് റവന്യൂ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. റീസർവേ സംബന്ധമായ ജോലികൾ അടിയന്തരമായി പൂർത്തിയാക്കുക, വി.എഫ്.എമാരെയും ക്ലാസ് േഫാർ ജീവനക്കാരെയും രാത്രി ഡ്യൂട്ടിയിൽനിന്നും ഒഴിവാക്കുക, കാഷ്വൽ സ്വീപ്പർമാരെ പാർട്ട് ടൈം സ്വീപ്പർമാരായി നിയമിക്കുക, വില്ലേജ് ഒാഫിസർ തസ്തിക ഡ്യൂട്ടി തഹസിൽദാർ തസ്തികയാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. സംസ്ഥാന പ്രസിഡൻറായി തട്ടാരമ്പലം ജയകുമാറിനെയും (ആലപ്പുഴ), ജനറൽ സെക്രട്ടറിയായി എം.ജി. ആൻറണിയെയും (എറണാകുളം) ആപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. മറ്റുഭാരവാഹികൾ: പി. സുഗതൻ (മലപ്പുറം), ബി. അഫ്സൽ (പാലക്കാട്), പി.എൻ. ശശികുമാർ (പാലക്കാട്),എസ്. ഗീത (തിരുവനന്തപുരം) (വൈ. പ്രസി.), പി.പി. ഗോവിന്ദ വാര്യർ (ആലപ്പുഴ), ഇസബിൻ അബ്ദുൽ കരീം (തൃശൂർ), ജസ്റ്റിസ് മാത്യു ഫിലിപ് (പാലക്കാട്),എം.കെ. മനോജ് കുമാർ (കണ്ണൂർ) (സെക്ര.), വി. അബൂബക്കർ (വയനാട്) (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.