സുഹറാബി ടീച്ചർ ആദ്യ മലയാളി വനിത ഹജ്ജ്​ വളൻറിയർ

നെടുമ്പാശ്ശേരി: മക്കയിലും മദീനയിലും ഹജ്ജ് തീർഥാടകരെ സേവിക്കാനുള്ള ഭാഗ്യം ലഭിച്ചതി​െൻറ ആഹ്ലാദം അടക്കാനാകുന്നില്ല പൊന്നാനിയിലെ സുഹറാബി ടീച്ചർക്ക്. ഹജ്ജ് കമ്മിറ്റിയുടെ കേരളത്തിൽനിന്നുള്ള ആദ്യ വനിത വളൻറിയറായ സുഹറാബി ചരിത്രത്തിൽ ഇടംനേടി. ഇവർ രണ്ടാം തവണയാണ് ഹജ്ജിന് യാത്രയാകുന്നത്. വളൻറിയറായി സൗദിയിലേക്ക് പോകാൻ താൽപര്യം പ്രകടിപ്പിച്ച് വിവിധ സർക്കാർ തസ്തികകളിൽ ജോലി ചെയ്യുന്ന 30 വനിതകളാണ് കേരളത്തിൽനിന്ന് അപേക്ഷിച്ചത്. ഇവരിൽനിന്നായിരുന്നു െതരഞ്ഞെടുപ്പ്. ഖാദിമുൽ ഹജ്ജാജിന് വേണ്ടി അപേക്ഷ സമർപ്പിക്കുമ്പോൾ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ലെന്ന് സുഹറാബി പറയുന്നു. കഴിഞ്ഞദിവസമാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട അറിയിപ്പ് ലഭിച്ചത്. മലപ്പുറം പൊന്നാനി തെയ്യങ്ങാട് ഗവ. എൽ.പി സ്കൂളിലെ അധ്യാപികയാണ് സുഹറാബി. 18 വർഷമായി പ്രൈമറി അധ്യാപികയായി പ്രവർത്തിക്കുന്നു. നാട്ടിൽ സാമൂഹികപ്രവർത്തന രംഗത്തും സജീവമാണ്. പാലിയേറ്റിവ് കെയർ വളൻറിയറുമാണ്. സ്കൂളിൽ സ്കൗട്ട് മാസ്റ്ററായി പ്രവർത്തിച്ച പരിചയവുമുണ്ട്. കേന്ദ്ര ഹജ്ജ് കമ്മിറ്റി 2017 ഡിസംബറിൽ പുറത്തിറക്കിയ അടുത്ത അഞ്ചുവർഷത്തെ ഹജ്ജ് നയത്തിലെ നിർദേശങ്ങളുടെ ഭാഗമായാണ് ഈ വർഷം മുതൽ വനിത വളൻറിയറെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്. ഇവർക്കുപുറമെ വനിത തീർഥാടകരെ സഹായിക്കാൻ മാത്രമായി വിവിധ വനിത ഉദ്യോഗസ്ഥരും ഈ വർഷം ഇന്ത്യയിൽനിന്ന് യാത്രയാകും. സുഹറാബി അടക്കം 98 വനിതകൾ തീർഥാടകരുടെ സഹായത്തിന് ഇന്ത്യയിൽനിന്ന് യാത്ര തിരിക്കും. പൊന്നാനി സെയിൽസ് ടാക്സ് ഓഫിസർ അബ്ദുൽ ഖാദറി​െൻറ ഭാര്യയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.