'സാന്ത്വന ചികിത്സക്ക് സന്നദ്ധ സംഘടനകൾ മുന്നോട്ട് വരണം'

ആലുവ: സാന്ത്വന ചികിത്സക്ക് കൂടുതൽ സന്നദ്ധ സംഘടനകൾ മുന്നോട്ടു വരേണ്ടതുണ്ടെന്ന് ഐ.എം.എ. പാലിയേറ്റിവ് കെയർ സംസ്‌ഥാന കൺവീനർ ഡോ. സി.എം. ഹൈദരാലി പറഞ്ഞു. തുരുത്ത് സമന്വയ ഗ്രാമവേദിയുടെ നേതൃത്വത്തിലെ 'സാന്ത്വനവേദി' പ്രതിമാസ ചികിത്സ സഹായ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഓരോ പഞ്ചായത്തിലും പൊതുജന കൂട്ടായ്മയിലൂന്നിയ ഇത്തരം ചികിത്സ സഹായ പദ്ധതികൾ ആവിഷ്കരിക്കാൻ പഞ്ചായത്തുകൾ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമന്വയ ഗ്രാമവേദി പ്രസിഡൻറ് ടി.കെ. അലിയാർ അധ്യക്ഷത വഹിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ദിലീപ് കപ്രശ്ശേരി ചികിത്സ സഹായങ്ങൾ നൽകി. പഞ്ചായത്ത് അംഗം ഗായത്രി വാസൻ, സമന്വയ ഗ്രാമവേദി സെക്രട്ടറി എസ്. രാധാകൃഷ്ണൻ, സമന്വയ സാന്ത്വനവേദി കൺവീനർ ജെ.എം. നാസർ, വൈസ് പ്രസിഡൻറ് പി.ജി. സുനിൽകുമാർ എന്നിവർ സംസാരിച്ചു. ഭൂതപുരം പെരിയാര്‍ പോട്ടറീസ് കടവ് അവഗണനയില്‍ ആലുവ: ശ്രീമൂലനഗരം പഞ്ചായത്തിലെ ശ്രീഭൂതപുരം പെരിയാര്‍ പോട്ടറീസ് കടത്തുകടവ് അവഗണനയില്‍. കടവില്‍ ചെളി നിറഞ്ഞ് കിടക്കുകയാണ്. അതിനാല്‍ വഞ്ചിയിൽ കയറലും ഇറങ്ങലും പ്രയാസമായിട്ടുണ്ട്. നിരവധിയാളുകളുടെ സഞ്ചാരമാര്‍ഗമാണ് കടത്ത്. ശ്രീഭൂതപുരം ഭാഗത്തുനിന്ന് ആലുവ, പെരുമ്പാവൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന നിരവധിയാളുകളാണ് കടത്തിനെ ആശ്രയിക്കുന്നത്. കടത്ത് കടന്നാല്‍ ആലുവ - മൂന്നാര്‍ ദേശസാത്കൃത റോഡില്‍ എത്താനാകും. അതിനാല്‍ നൂറുകണക്കിന് വിദ്യാര്‍ഥികളും ജോലിക്കാരും നിത്യേന കടത്തിനെ ആശ്രയിക്കുന്നുണ്ട്. എന്നാല്‍, വെള്ളം ഇറങ്ങുന്ന സമയങ്ങളില്‍ കടവില്‍ ചളി നിറയുന്ന അവസ്ഥയാണ്. പുഴയിലേക്ക് കൂടുതല്‍ ഇറക്കി കോണ്‍ക്രീറ്റ് പടവുകള്‍ നിർമിക്കുകയാണ് ഇതിന് പരിഹാര മാര്‍ഗം. കടവില്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും നടപടിയില്ല. പഞ്ചായത്തിലെ പല കടവുകളും വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് കെട്ടി സംരക്ഷിച്ചിട്ടുണ്ട്. എന്നാല്‍, കൂടുതല്‍ ജനങ്ങള്‍ക്ക് ഉപകാരമാകുന്ന ഈ കടവിനെ അവഗണിക്കുകയാണ്. കടവ് സംരക്ഷിക്കാന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ശ്രീമൂലനഗരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപെട്ടു. കമ്മിറ്റി യോഗം മണ്ഡലം പ്രസിഡൻറ് ടി.കെ. സുധീര്‍ ഉദ്ഘാടനം ചെയ്തു. നൗഷാദ് ശ്രീമൂലനഗരം അധ്യക്ഷത വഹിച്ചു. എം.എം. അബ്‌ദുല്‍ സലാം, മണ്ഡലം സെക്രട്ടറി റഹീം കുന്നത്ത്, മുഹമ്മദ് റഫീഖ്, ഷിയാസ് ശ്രീമൂലനഗരം, കെ.ബി. ഖാദര്‍കുഞ്ഞ്, ടി.കെ. റഹീം, അനീഷ നജീബ്, ലൈല എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ.കെ. അബ്‌ദുല്‍ സലാം സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.