മദ്റസ പ്രവേശനോത്സവം

ആലുവ: തായിക്കാട്ടുകര ഹിദായത്തുല്‍ ഇസ്‌ലാം മദ്റസയില്‍ പ്രവേശനോത്സവം നടത്തി. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. മദ്റസ മോണിറ്ററിങ് കമ്മിറ്റിയും പി.ടി.എയും ജമാഅത്ത് കമ്മിറ്റിയും സംഘടിപ്പിച്ച പരിപാടി അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മദ്റസ കണ്‍വീനര്‍ കെ.കെ. അബ്‌ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ചീഫ് ഇമാം അബ്‌ദുല്‍ സലാം മൗലവി ആദ്യക്ഷരം ചൊല്ലിക്കൊടുത്തു. സ്വദര്‍ മുഅല്ലിം അബ്‌ദുല്‍ റഷീദ് റഷാദി പ്രാര്‍ഥന നടത്തി. ജമാഅത്ത് പ്രസിഡൻറ് എം. അലി, കൗണ്‍സില്‍ ചെയര്‍മാന്‍ കെ.കെ. സലീം, മുഹമ്മദ് റാഫി, അബ്ബാസ് മട്ടുമ്മല്‍, അബ്ബാസ് നദ്‌വി, പി.ടി.എ പ്രസിഡൻറ് കെ.എം. അബ്‌ദുല്‍ ജലീല്‍, ടി.എം.എ. നസീര്‍ എന്നിവര്‍ സംസാരിച്ചു. മികച്ച വിജയം നേടിയ സാദിയ അഷ്റഫ്, നേഹ ഹാഷിം, പി.എം. സിമ്‌ന, എം.എ. ഫാത്വിമ ഹാദിയ, കെ.വൈ. അന്‍സിയ എന്നിവരെയാണ് അവാര്‍ഡ് നല്‍കി ആദരിച്ചത്. കാഷ് അവാര്‍ഡും ട്രോഫികളും മദ്റസ കണ്‍വീനര്‍ അബ്‌ദുല്‍ നാസര്‍ വിതരണം ചെയ്തു. യുവഭാവന സംഗമം ആലുവ: ഏലൂക്കര സർവിസ് സഹകരണ ബാങ്ക് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിന് 'യുവഭാവന സംഗമം' നടത്തി. രാഷ്‌ട്രീയ നിരീക്ഷകൻ എ. ജയശങ്കർ ഉദ്ഘാടനം ചെയ്തു. എന്തിനെയും അതിജീവിക്കാനുള്ള ശക്തി സംഭരിച്ച് മുന്നേറുന്ന തലമുറ സമൂഹത്തിൽനിന്ന് അപ്രത്യക്ഷമാകുകയാണെന്ന് ജയശങ്കർ പറഞ്ഞു. ഇതിന് പരിഹാരം ഉണ്ടാക്കാൻ കഴിഞ്ഞാൽ ആത്മഹത്യനിരക്ക് കുത്തനെ കുറയുമെന്നും അദ്ദേഹം പറഞ്ഞു. ബാങ്ക് പ്രസിഡൻറ് ടി.എം. സെയ്തുകുഞ്ഞ് അധ്യക്ഷത വഹിച്ചു. റോഡിയോ അവതാരകൻ ബാലകൃഷ്ണൻ പെരിയ അവാർഡുകൾ വിതരണം ചെയ്തു. ഡയറക്ടർ ബോർഡ് അംഗങ്ങളായ മുഹമ്മദ് സൂജ, വി.ജി. വല്ലഭൻപിള്ള, സെക്രട്ടറി കെ.എസ്. ബീനകുമാരി എന്നിവർ സംസാരിച്ചു. 40 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച അംഗൻവാടി വർക്കർ ഗിരിജ മണിയെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.