കളമശ്ശേരി: സുഹൃത്തിെൻറ ബാങ്ക് വായ്പക്ക് ജാമ്യംനിന്ന് ജപ്തി നടപടിക്ക് ഇരയായ കുടുംബത്തെ ഹൈകോടതി വിധിയെ തുടർന്ന് ഒഴിപ്പിക്കാനെത്തിയവരെ സമരക്കാർ നേരിട്ടത് 'ലക്ഷ്മണ രേഖ' ഒരുക്കി. കളമശ്ശേരി പത്തടിപ്പാലത്തെ മാനാത്ത്പാടത്ത് പ്രീതാ ഷാജിയുടെ കുടുംബത്തെ ഒഴിപ്പിക്കാനുള്ള ശ്രമമാണ് വേറിട്ട മാർഗത്തിലൂടെ പ്രതിരോധിച്ചത്. പുരയിടത്തിെൻറ പ്രധാന കവാടത്തിലും വഴിയുടെ മധ്യത്തിലും പ്ലാസ്റ്റിക് കയറും സമരപ്പന്തലിന് ചുറ്റും ചുവപ്പ് നാടയും വലിച്ചുകെട്ടിയിരുന്നു. ആദ്യ രേഖ കടക്കുമ്പോൾ തീ കൊളുത്തി പ്രതിരോധിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാൽ, ആർ.ഡി.ഒ.യുടെ നേതൃത്വത്തിലുള്ള സംഘം ആദ്യ രേഖക്കടുത്തെത്തിയപ്പോൾ സമരക്കാരിൽ ചിലർ മണ്ണെണ്ണയുമായി കുതിച്ചെത്തി. രാവിലെ എട്ടരക്കകം പ്രീതയെയും കുടുംബത്തെയും ഒഴിപ്പിച്ച് 11 മണിക്ക് റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതി നിർദേശം. സർവ സജ്ജരായാണ് പൊലീസും കണയന്നൂർ താലൂക്ക് അഡീ. തഹസിൽദാർ രാധികയുടെ നേതൃത്വത്തിലുള്ള റവന്യൂ വിഭാഗവും എത്തിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ എസ്.ഐമാരുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാരും ഉണ്ടായിരുന്നു. ഫയർഫോഴ്സും ഡോക്ടർ അടങ്ങിയ ആംബുലൻസും വീടിന് സമീപം സജ്ജമാക്കി നിർത്തി. നടപടി ആരംഭിക്കും മുമ്പേ ഏറെ ഇടവഴികൾക്കിടയിലുള്ള പ്രീതയുടെ വീടിന് സമീപത്തെ വഴികളിൽ പാർക്കിങ് പൂർണമായും പൊലീസ് നിരോധിച്ചിരുന്നു. സമരത്തിന് പിന്തുണയുമായി കോൺഗ്രസ്, സി.പി.എം, സി.പി.െഎ, വെൽെഫയർ പാർട്ടി പ്രവർത്തകർ രാവിലെ മുതൽ സമരപ്പന്തലിലെത്തി. അതേസമയം, കേസുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഉണ്ടായ സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നതായും നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും എച്ച്.ഡി.എഫ്.സി ബാങ്ക് വാർത്തക്കുറിപ്പിൽ അറിയിച്ചു. ഡെപ്റ്റ് റിക്കവറി ൈട്രബ്യൂണല്‍ 2014ല്‍ നടത്തിയ ഇ ലേലത്തിലൂടെ നിയമപരമായി ഭൂമി സ്വന്തമാക്കിയ ആളാണ് ഉടമസ്ഥാവകാശത്തിന് ഹൈകോടതിയെ സമീപിച്ചത്. പ്രശ്നത്തിന് പരിഹാരം കാണാനാണ് ബാങ്കിെൻറ ശ്രമമെന്നും വാർത്തക്കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.