ചെങ്ങന്നൂർ: സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ മോഷണം, പിടിച്ചുപറിക്കൽ, കഞ്ചാവ് കടത്ത്, മയക്കുമരുന്ന് വിൽപന തുടങ്ങി അമ്പതോളം കേസുകളിൽ പ്രതികളായ രണ്ട് കുപ്രസിദ്ധ മോഷ്ടാക്കളെ പൊലീസ് പിടികൂടി. കൊല്ലം വെസ്റ്റ് പള്ളിത്തോട്ടം ഡോൺ ബോസ്കോ നഗറിൽ ഹൗസ് നമ്പർ 132ൽ കൊടിമരം ജോസ് എന്ന (ജോസ് -35), കൂട്ടാളി കൊല്ലം കരിമ്പുഴ വില്ലേജ് അഞ്ചാലുംമൂട് അൻസാർ (ജോഷി -32) എന്നിവരെയാണ് വെൺമണി എസ്.ഐ ബി. അനീഷിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 12.30ഓടെ കൊല്ലകടവിടെ ഒരു മൊബൈൽഷോപ്പിന് സമീപത്തുനിന്നാണ് പിടികൂടിയത്. കരുനാഗപ്പള്ളിയിൽനിന്ന് െട്രയിനിൽ കയറിയ ഇവർ യാത്രക്കാരനിൽനിന്ന് ലാപ്ടോപ്പും അടിച്ചുമാറ്റി. ഇതുമായാണ് ഇവരെ പിടികൂടിയത്. കൊല്ലകടവിൽ അടുത്ത മോഷണത്തിന് തയാറെടുപ്പ് നടത്തുകയായിരുന്നു ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. കൊല്ലം, എറണാകുളം, മുനമ്പം പൊലീസ് സ്‌റ്റേഷനുകളിൽ ഇവർക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്. ജോഷി കഴിഞ്ഞ ജൂണിലിലായിരുന്നു മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽനിന്ന് ഇറങ്ങിയത്. നിരവധി തവണ ഇരുവരും വിവിധ കേസുകളിൽ ജയിൽശിക്ഷ അനുഭവിച്ചതാണ്. സിവിൽ പൊലീസ് ഒാഫിസർമാരായ സജാദ്, ജയകുമാർ, ഗംഗാപ്രസാദ് എന്നിവരും പ്രതികളെ പിടികൂടാൻ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.