ചന്ദ്രികയെ തേടിയെത്തി അർഹതക്കുള്ള അംഗീകാരം

ചെങ്ങന്നൂർ: മൂന്ന് തലമുറക്ക് അക്ഷരമധുരം പകർന്നുനൽകിയ മാന്നാർ ചന്ദ്രമണിയമ്മയെ തേടിയെത്തിയത് വീണ്ടും അർഹതക്കുള്ള അംഗീകാരം. സംസ്ഥാന സർക്കാർ സാമൂഹികക്ഷേമ വകുപ്പ് വഴി ഏർപ്പെടുത്തിയ മികച്ച അംഗൻവാടി അധ്യാപികമാർക്കുള്ള അവാർഡുകളിലൊന്ന് ലഭിച്ചതി​െൻറ ആഹ്ലാദത്തിലാണ് മാന്നാർ പഞ്ചായത്ത് 17ാം വാർഡിൽ പ്രവർത്തിക്കുന്ന 156ാം നമ്പർ കസ്തൂർബ അംഗൻവാടിയിലെ ചന്ദ്രമണിയമ്മ. മൂന്ന് തലമുറയിൽപെട്ട വിദ്യാർഥിസമ്പത്തുള്ള ചന്ദ്രമണിയമ്മയെ വിദ്യാർഥികൾ ചന്ദ്രിക ടീച്ചർ എന്നാണ് വിളിക്കുന്നത്. മാന്നാർ വിഷവർശ്ശേരിക്കര പുത്തൻപുരക്കൽ ചന്ദ്രമണിയമ്മ 1977മുതലാണ് കുട്ടികളെ അക്ഷരം പഠിപ്പിച്ച് തുടങ്ങിയത്. അവാർഡ് താൻ പഠിപ്പിച്ച കുഞ്ഞുങ്ങൾക്കുള്ള അംഗീകാരമാണ്. മൂന്ന് തലമുറയിലുള്ളവരെ പഠിപ്പിക്കാൻ കഴിഞ്ഞത് അഭിമാനത്തോടൊപ്പം സന്തോഷവുമാണെന്ന് ടീച്ചർ പറയുന്നു. ഐ.സി.ഡി.എസി​െൻറ 2017ലെ മികച്ച അംഗൻവാടിക്കുള്ള അവാർഡ്, 2016ൽ ശുചിത്വമിഷ​െൻറ അംഗീകാരം, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ പുരസ്കാരങ്ങളും ടീച്ചർക്ക് ലഭിച്ചിട്ടുണ്ട്. സഹായിയായി അംഗൻവാടി വർക്കർ ഉഷാകുമാരിയും ഉണ്ട്. വിദ്യാഭ്യാസ മേഖലയോടൊപ്പം ആരോഗ്യമേഖലക്കും പ്രാധാന്യം നൽകി ഈ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ച് കുട്ടികളോടൊപ്പം രക്ഷാകർത്താക്കൾക്കും ബോധവത്കരണ ക്ലാസ് നടത്താനിരിക്കുകയാണ് ടീച്ചർ. ഒരുവർഷംകൂടി കഴിയുമ്പോൾ ടീച്ചർ വിരമിക്കും. സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം ആലപ്പുഴ: പള്ളിയറ സ്കൂളിൽ പുതുതായി ആരംഭിച്ച സ്മാർട്ട് ക്ലാസ് റൂം, നവീകരിച്ച ക്ലാസ് റൂമുകൾ എന്നിവയുടെ ഉദ്ഘാടനം യു. പ്രതിഭ എം.എൽ.എ നിർവഹിച്ചു. സ്കൂളിൽ പുതുതായി ആരംഭിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. സ്കൂളിൽ ആധുനിക സൗകര്യങ്ങളുള്ള പാചകപ്പുരയുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് പത്തിയൂർ പഞ്ചായത്ത് പ്രസിഡൻറ് വി. പ്രഭാകരൻ പറഞ്ഞു. ഇതിനുള്ള ഫണ്ട് പഞ്ചായത്തിൽനിന്ന് നൽകും. സ്കൂൾ മാനേജർ മഞ്ജു പുളിയറ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലീല ഗോകുൽ, ആർ. അനന്ദൻ, പ്രകാശ്, ജയകുമാരി, സുനിൽ, കെ. മോഹൻകുമാർ, കല, ബൈജു, ജി. ഹരികുമാർ, സുധാമണി എന്നിവർ സംസാരിച്ചു. കോഴിക്കുഞ്ഞ് വിതരണം മാന്നാര്‍: പഞ്ചായത്തി​െൻറയും മൃഗസംരക്ഷണ വകുപ്പി​െൻറയും സഹകരണത്തോടെ മാന്നാര്‍ നായര്‍ സമാജം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൗള്‍ട്രി ക്ലബി​െൻറ ആഭിമുഖ്യത്തില്‍ കോഴിക്കുഞ്ഞ് വിതരണം നടത്തി. മാന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈന നവാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പ്രമോദ് കണ്ണാടിശ്ശേരിയില്‍ വിതണോദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍ ചാക്കോ കയ്യത്ര, പഞ്ചായത്ത് അംഗങ്ങളായ അജീഷ് കോടാകേരില്‍, പ്രകാശ് മൂലയില്‍, ഉഷ ഗോപാലകൃഷ്ണന്‍, മുഹമ്മദ് അജിത്ത്, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ മാത്യൂസ് തങ്കച്ചന്‍, ഹെഡ്മിസ്ട്രസ് എ.ആർ. സുജ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.